Wednesday, April 21, 2021
Home Special GM Talkies മനുസ്​മൃതിയെ കുറിച്ചുള്ള ചോദ്യം: ബച്ചനും 'കോൻ ബനേഗ ക്രോർപതി'ക്കുമെതിരെ കേസ്​

മനുസ്​മൃതിയെ കുറിച്ചുള്ള ചോദ്യം: ബച്ചനും ‘കോൻ ബനേഗ ക്രോർപതി’ക്കുമെതിരെ കേസ്​

മുംബൈ: ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനും അദ്ദേഹം അവതാരകനായെത്തുന്ന ക്വിസ് ഷോ ‘കോന്‍ ബനേഗ ക്രോര്‍പതി’ക്കുമെതിരെ കേസ്. ക്വിസ് ഷോയുടെ 12ാം സീസണില്‍ കഴിഞ്ഞ ആഴ്ച ആക്ടിവിസ്റ്റ് ബെസ്‌വാദ വില്‍സണോടും നടന്‍ അനൂപ് സോനിയോടും മനുസ്മൃതിയുമായി ബന്ധപ്പെട്ട് ചോദിച്ച ചോദ്യമാണ് വിവാദത്തിലായത്. 1927 ഡിസംബര്‍ 25 ന് ഡോ.ബി.ആര്‍ അംബ്ദേക്കറും അനുയായികളും ചേര്‍ന്ന് അഗ്‌നിക്കിരയാക്കിയ വേദപുസ്തകം ഏതാണെന്ന ചോദ്യമാണ് വിവാദങ്ങള്‍ക്ക് വഴിതെളിച്ചത്. 6,40,000 രൂപയുടെ ചോദ്യത്തിന് വിഷ്ണു പുരാണ, ഭഗവത്ഗീത, റിഗ്‌ദേവ്, മനുസ്മൃതി എന്നിവയാണ് ഓപ്ഷനായി ഉണ്ടായിരുന്നത്. മത്സരാര്‍ഥികള്‍ ഉത്തരം നല്‍കിയ ശേഷം ജാതി വിവേചനവും തൊട്ടുകൂടായ്മയും ന്യായീകരിക്കുന്നുവെന്ന് കാണിച്ച് അംബേദ്കര്‍ മനുസ്മൃതി കത്തിച്ച വിവരവും ബച്ചന്‍ പങ്കുവെച്ചിരുന്നു.

സംഭവം വിവാദമായതിന് പിന്നാലെ ബച്ചനും ഷോക്കുമെതിരെ ലഖ്‌നോവില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അമിതാഭ് ബച്ചന്‍േറത് ഇടത് അജണ്ടയാണെന്ന് സമൂഹമാധ്യമങ്ങളില്‍ ആരോപണമുയര്‍ന്നു. ഹൈന്ദവ വികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ചാണ് ബച്ചനും പരിപാടിയുടെ അണിയറപ്രവര്‍ത്തകര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

Most Popular