ന്യൂഡല്‍ഹി: ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രിം കോടതി. അന്വേഷണത്തില്‍ സിബിഐക്ക് ആവശ്യമായ സഹായങ്ങള്‍ നല്കാന് മഹാരാഷ്ട്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. കേസില്‍ ഇതുവരെ ശേഖരിച്ച എല്ലാ തെളിവുകളും മുംബൈ പോലീസ് സിബിഐയ്ക്ക് കൈമാറും.
സുശാന്തിന്റെ പിതാവ് കെ കെ സിങ് പട്നയില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ സുപ്രിം കോടതി ശരിവച്ചു. തനിക്കെതിരായ എഫ്ഐആര്‍ പട്നയില്‍ നിന്ന് മുംബൈയിലേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടി റിയ ചക്രവര്‍ത്തി സമര്‍പ്പിച്ച ഹരജി കോടതി തള്ളി.
ബിഹാര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ നിയമപരമായി നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. അന്വേഷണം ബിഹാര്‍ പോലീസ് സിബിഐക്ക് കൈമാറുകയും ചെയ്തിരുന്നു. ഈ നടപടിയാണ് സുപ്രിം കോടതി ശരിവച്ചിരിക്കുന്നത്. നിലവില്‍ ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐ ആണ് നടത്തേണ്ടത് എന്നും കോടതി വ്യക്തമാക്കി. ആത്മഹത്യ, വഞ്ചന, ക്രിമിനല്‍ വിശ്വാസലംഘനം, ഭീഷണിപ്പെടുത്തല്‍, അന്യായമായി തടവില്‍ വയ്ക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം പട്ന പോലീസ് എഫ്ഐആര്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് റിയ സുപ്രിംകോടതിയെ സമീപിച്ചത്.
CBI To Handle Sushant Singh Case, Says Supreme Court, Setback For Maharashtra