Friday, September 17, 2021
Home News National സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ ഓണ്‍ലൈനില്‍ നടത്തിയേക്കും

സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ ഓണ്‍ലൈനില്‍ നടത്തിയേക്കും

ന്യൂഡല്‍ഹി: സിബിഎസ്ഇ 10,12 ക്ലാസുകളിലേക്കുള്ള പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുന്നു. കോവിഡ് നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ പരീക്ഷ മാറ്റണമെന്ന് വ്യാപകമായി ആവശ്യമുയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നീക്കം.

പരീക്ഷകള്‍ നിശ്ചയിച്ചപ്രകാരം ഓഫ് ലൈനായി നടത്തുമെന്ന് സിബിഎസ്ഇ നേരത്തേ അറിയിപ്പ് നല്‍കിയിരുന്നു. പരീക്ഷ മാറ്റിവച്ചുവെന്നതരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അറിയിച്ചിരുന്നു. മെയ് 4 മുതലാണ് പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്.

പരീക്ഷ നടത്താനുള്ള തീരുമാനം പുനരാലോചിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. പരീക്ഷ നടത്തരുതെന്ന് ആവശ്യപ്പെട്ട് പ്രിയങ്കാ ഗാന്ധി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തെഴുതി. കോവിഡ് മഹാമാരിക്കിടെ പരീക്ഷ നടത്തിയാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തിന് ഉത്തരവാദി സര്‍ക്കാര്‍ ആയിരിക്കും എന്നും കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുനരാലോചന നടത്തുന്നത്.
ALSO WATCH

 

Most Popular