Saturday, May 15, 2021
Home Gulf സിബിഎസ്ഇ 12ാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു; 88.78 ശതമാനം വിജയം

സിബിഎസ്ഇ 12ാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു; 88.78 ശതമാനം വിജയം

ന്യൂഡല്‍ഹി: സിബിഎസ്ഇ 12ാം ക്ലാസിലെ ഫലം പ്രസിദ്ധീകരിച്ചു. 88.78 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു. പരീക്ഷ നടത്താത്ത വിഷയങ്ങള്‍ക്ക് ഇന്റേണല്‍ അസസ്‌മെന്റിന്റെയും നേരത്തെ നടത്തിയ പരീക്ഷകളുടെയും അടിസ്ഥാനത്തിലാണ് മൂല്യനിര്‍ണയം നടത്തിയത്. cbseresults.nic.in എന്ന വെബ്‌സൈറ്റില്‍നിന്ന് ഫലം അറിയാം.

92.15 ശതമാനം പെണ്‍കുട്ടികളും 86.15 ശതമാനം ആണ്‍കുട്ടികളും വിജയിച്ചവരില്‍പ്പെടുന്നു. 66.67 ശതമാനമാണ് ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികളുടെ വിജയശതമാനം. 83.40 ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം. മാര്‍ക്ക് അടിസ്ഥാനത്തിലുള്ള മെറിറ്റ് ലിസ്റ്റ് ഇത്തവണ ഉണ്ടായിരിക്കില്ല.

4984 കേന്ദ്രങ്ങളിലായി 11,92,961 വിദ്യാര്‍ഥികളാണ് ഇത്തവണ സിബിഎസ്ഇ ബോര്‍ഡ് പരീക്ഷ എഴുതിയത്. ഇതില്‍ 3.24 ശതമാനം വിദ്യാര്‍ഥികള്‍ (38686 പേര്‍) 95 ശതമാനത്തിലേറെ മാര്‍ക്ക് നേടി. 13.24 ശതമാനം വിദ്യാര്‍ഥികള്‍ (157934 പേര്‍) 90 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് നേടിയിട്ടുണ്ട്.

തിരുവനന്തപുരം മേഖലയിലാണ് കൂടിയ വിജയശതമാനം (97.67). നേരത്തെ സിബിഎസ്ഇ സുപ്രീംകോടതിയില്‍ അറിയിച്ചതിലും രണ്ടുദിവസം മുന്‍പാണ് ഫലം പ്രസിദ്ധീകരിച്ചത്.

Most Popular