Sunday, December 4, 2022
HomeNewsNationalസിബിഎസ്ഇ പരീക്ഷകള്‍ മെയ് 4 മുതല്‍; ജൂലൈ 15ന് ഫലം പ്രഖ്യാപിക്കും

സിബിഎസ്ഇ പരീക്ഷകള്‍ മെയ് 4 മുതല്‍; ജൂലൈ 15ന് ഫലം പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ പ്രഖ്യാപിച്ചു. മേയ് 4ന് ആരംഭിക്കും. ജൂണ്‍ 10ന് പരീക്ഷ അവസാനിക്കും. പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് 1 മുതലാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ ആണ് തീയതികള്‍ പ്രഖ്യാപിച്ചത്. ജൂലൈ 15 നാണ് ഫലം പ്രഖ്യാപിക്കുക. പരീക്ഷാ കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

ഡിസംബര്‍ 31ന് 2021ലെ സിബിഎസ്ഇ ബോര്‍ഡ് പരീക്ഷാ തീയതി പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞാഴ്ച മന്ത്രി പറഞ്ഞിരുന്നു. സിലബസില്‍നിന്ന് നേരത്തെ തന്നെ 30 ശതമാനം കുറച്ചിരുന്നു. സ്‌കൂളിലെ അധ്യാപകരുമായി നേരിട്ട് ആശയവിനിമയം നടത്താന്‍ സമയം നല്‍കാനായി പതിവിലും വൈകി പരീക്ഷ നടത്തണമെന്ന് വിവിധ സംസ്ഥാനങ്ങളും വിദ്യാര്‍ഥികളും രക്ഷിതാക്കളും ആവശ്യപ്പെട്ടിരുന്നു. മേയില്‍ പരീക്ഷ നടത്തണമെന്ന് ഡല്‍ഹി സര്‍ക്കാറും ആവശ്യപ്പെട്ടിരുന്നു.

Most Popular