Friday, July 23, 2021
Home News National സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം: 10, 11 ക്ലാസ് മാർക്കുകൾക്ക് വെയ്റ്റേജിന് ശുപാർശ

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം: 10, 11 ക്ലാസ് മാർക്കുകൾക്ക് വെയ്റ്റേജിന് ശുപാർശ

ന്യൂഡൽഹി: ള്ളിൽ തയ്യാറായേക്കും. 12 ക്ലാസ് പരീക്ഷ ഫലം നിര്ണയിക്കുന്നതിനായി 10, 11 ക്ലാസ് മാർക്കുകൾക്ക് വെയിറ്റേജ് നൽകാനാണ് തീരുമാനം. മാര്‍ഗനിര്‍ദ്ദേശം വൈകാതെ കോടതിയിൽ സമര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങൾ സൂചിപ്പിച്ചു. 30 ശതമാനം വെയിറ്റേജ് പത്താം ക്ലാസിനും 30 ശതമാനം പതിനൊന്നാം ക്ലാസിനും ബാക്കി പന്ത്രണ്ടാം ക്ലാസ് ഇന്‍റേണൽ മാര്‍ക്കിനും നൽകാനാണ് ശുപാർശ. കോടതിയുടെ അംഗീകാരത്തോടെയായിരിക്കും മാര്‍ഗനിര്‍ദേശം നടപ്പാക്കുക. ജൂലായ് പതിനഞ്ചോടുകൂടി മാര്‍ക്ക് നിര്‍ണയം പൂര്‍ത്തിയാക്കി ഫലം പ്രസിദ്ധീകരിക്കാനാണ് സി ബി എസ് ഇ ആലോചിക്കുന്നത്.

കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ജൂണ്‍ ഒന്നിനാണ് സി.ബി.എസ്.ഇ 12-ാം ക്ലാസ് പരീക്ഷ റദ്ദാക്കിയത്. കൂടാതെ ഐ.സി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയും റദ്ദാക്കിയിരുന്നു. പ്രധാനമന്ത്രി അധ്യക്ഷനായ യോഗത്തിന് ശേഷം മോദിയാണ് തീരുമാനം പ്രഖ്യാപിച്ചത്.

Most Popular