Sunday, June 20, 2021
Home News National സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി

ന്യൂഡല്‍ഹി: കോവിഡ് സാഹചര്യം കണക്കിലെടുത്ത് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കാന്‍ തീരുമാനം. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മാനവശേഷി മന്ത്രാലയ ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്.

പ്ലസ് ടു വിദ്യാര്‍ഥികളുടെ ഫൈനല്‍ പരീക്ഷ മാര്‍ക്കുകള്‍ നല്‍കുന്നതിന് സിബിഎസ്ഇ കൃത്യമായ മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് നടപടി സ്വീകരിക്കും. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് എത്രയും വേഗം തീരുമാനമെടുക്കാന്‍ സുപ്രിം കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. എന്നാല്‍, കോവിഡ് ബാധയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലിനെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ തീരുമാനം നീളുകയായിരുന്നു.

സിബിഎസ്ഇ പ്ലസ് ടു പരീക്ഷ സംബന്ധിച്ച തീരുമാനം ഇന്ന് എടുക്കാനിരിക്കെയാണ് വിദ്യാഭ്യാസ മന്ത്രി ആശുപത്രിയിലായത്. തുടര്‍ന്ന് ഇന്ന് വൈകിട്ട് തന്നെ പ്രധാനമന്ത്രി യോഗം വിളിച്ചു ചേര്‍ത്തു. കേന്ദ്ര മാനവശേഷി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ഈ യോഗത്തിന് ശേഷമാണ് പരീക്ഷ റദ്ദാക്കാന്‍ തീരുമാനമായത്.

 

Most Popular