Monday, July 26, 2021
Home News National നീറ്റ് പരീക്ഷയ്ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ സെന്ററുകള്‍ അനുവദിക്കാനാവില്ലെന്ന് സിബിഎസ്ഇ സുപ്രിംകോടതിയില്‍

നീറ്റ് പരീക്ഷയ്ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ സെന്ററുകള്‍ അനുവദിക്കാനാവില്ലെന്ന് സിബിഎസ്ഇ സുപ്രിംകോടതിയില്‍

ന്യഡല്‍ഹി: നീറ്റ് പരീക്ഷയ്ക്ക് രാജ്യത്തിനു പുറത്ത് പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കാന്‍ ആകില്ലെന്ന് സിബിഎസ്ഇ സുപ്രീംകോടതിയെ അറിയിച്ചു. നീറ്റ് പരീക്ഷ ഒരേ സമയത്ത് മാത്രമെ നടത്താനാകു. പ്രവാസി ഇന്ത്യക്കാരായ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി പ്രത്യേക പരീക്ഷാകേന്ദ്രങ്ങള്‍ തുടങ്ങുക പ്രായോഗികമല്ല. ഖത്തറില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളാണ് കോവിഡ് നിയന്ത്രണങ്ങള്‍ ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിച്ചത്. വിമാനങ്ങള്‍ക്ക് നിയന്ത്രണമുള്ളതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് നാട്ടിലെത്തി പരീക്ഷയെഴുതാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ തന്നെ സെന്ററുകള്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം.

അതേസമയം, ഈ വര്‍ഷത്തെ നീറ്റ് പരീക്ഷ നടത്തിപ്പിനായുള്ള കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സംസ്ഥാനം പുറത്തിറക്കിയിട്ടുണ്ട്. പരീക്ഷയെഴുതാനായി വിദേശത്ത് നിന്നോ മറ്റ് സംസ്ഥാനത്ത് നിന്നോ വരുന്ന കുട്ടികള്‍ നിര്‍ബന്ധമായും 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം. വിദേശത്ത് നിന്ന് വരുന്നവര്‍ കേന്ദ്ര മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പരീക്ഷ സെന്ററുകള്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് പരീക്ഷാ നടത്തിപ്പിനുള്ള ഒരുക്കങ്ങള്‍ നടത്തണം.

നിരീക്ഷണത്തിലുള്ളവര്‍ക്കും ഹോട്ട്‌സ്‌പോട്ട്, കണ്ടെയിന്‍മെന്റ് മേഖലകളില്‍ നിന്നുമുള്ളവര്‍ക്കായി പ്രത്യേകം ക്ലാസ് മുറികള്‍ ഒരുക്കണം. രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരെ വേറെ മുറിയില്‍ ഇരുത്തണം. ഇന്‍വിജിലേറ്റര്‍മാര്‍ക്ക് മാസ്‌കും ഗ്ലൗസും അടക്കമുള്ള സുരക്ഷാ കവചങ്ങള്‍ ഉറപ്പാക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.

Most Popular