Sunday, June 13, 2021
Home News National ബിജെപി നേതാവിന്റെ പാര്‍ട്ടിക്കിടെ ആഘോഷ വെടിവയ്പ്പ്; പരിക്കേറ്റ് ഗായകന്‍ ഓടി

ബിജെപി നേതാവിന്റെ പാര്‍ട്ടിക്കിടെ ആഘോഷ വെടിവയ്പ്പ്; പരിക്കേറ്റ് ഗായകന്‍ ഓടി

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവ് സംഘടിപ്പിച്ച പാര്‍ട്ടിക്കിടെ നടത്തിയ ആഘോഷ വെടിവയ്പില്‍ സ്റ്റേജില്‍ പാടിക്കൊണ്ടിരുന്ന ഗായകനു വെടിയേറ്റു. പരിക്കേറ്റ ഇദ്ദേഹം ഇറങ്ങിയോടി. മഹാകല്‍പുര്‍ ഗ്രാമത്തില്‍ തിങ്കളാഴ്ചയാണ് സംഭവം. യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ഭാനു ദുബെയാണ് മകന്റെ പിറന്നാളിനോട് അനുബന്ധിച്ച് ആഘോഷം സംഘടിപ്പിച്ചത്.

ഭോജ്പുരി ഗായകനായ ഗോലു രാജയ്ക്കാണ് വെടിയേറ്റത്. പാട്ടിനൊപ്പം സ്ത്രീകളുടെ നൃത്തവുമുണ്ടായിരുന്നു. ഇതിനിടെ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്ന എട്ടോളം പേര്‍ തോക്ക് പുറത്തെടുത്ത് മുകളിലേക്കു നിറയൊഴിക്കുകയായിരുന്നു.

രാജയുടെ വയറിനും കൈക്കും വെടിയേറ്റു. വരാണസിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വെടിയുണ്ടകള്‍ നീക്കം ചെയ്തു. ബന്ദ ജില്ലയില്‍ ഒക്ടോബറില്‍ ആഘോഷത്തിനിടെ വെടിയേറ്റ് 55 വയസുള്ള സ്ത്രീ കൊല്ലപ്പെടുകയും പെണ്‍കുട്ടിക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.


 

Most Popular