Thursday, September 23, 2021
Home News Kerala നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി

നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി

ന്യൂഡല്‍ഹി: ഈ മാസം 25 മുതല്‍ നാട്ടിലേക്കു മടങ്ങുന്നവര്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ ട്രൂനാറ്റ് പരിശോധന നടത്തണമെന്ന കേരള സര്‍ക്കാരന്റെ ആവശ്യം കേന്ദ്രം തള്ളി. തീരുമാനം അപ്രായോഗികമാണെന്ന് കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചു. പല രാജ്യങ്ങളും ട്രൂനാറ്റ് പരിശോധന അംഗീകരിച്ചിട്ടില്ലെന്നും കോവിഡ് രോഗികള്‍ക്ക് പ്രത്യേക വിമാനം ഏര്‍പ്പെടുത്തുന്നതിലും പരിമിതിയുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ അറിയിച്ചു.

വിദേശരാജ്യങ്ങളില്‍ നിന്ന് കോവിഡ് പരിശോധനക്ക് ശേഷമേ പ്രവാസികളെ കൊണ്ടുവരാവൂ എന്നും അതിന് ആവശ്യമായ സൗകര്യം ഒരുക്കണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. വിമാനത്തില്‍ വച്ച് രോഗം പകരാനിടയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളം ഇക്കാര്യം ആവശ്യപ്പെട്ടത്. പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആകുന്നവരെ പ്രത്യേക വിമാനത്തില്‍കൊണ്ടുവരണമെന്ന് കേരളം ആവശ്യപ്പെട്ടു. ചെലവ് കുറഞ്ഞ, ഒരു മണിക്കൂര്‍ കൊണ്ട് ഫലം ലഭിക്കുന്ന ട്രൂനാറ്റ് പരിശോധനയാണ് കേരളം മുന്നോട്ടുവെച്ചത്.

എന്നാല്‍, വിദേശത്ത് പല രാജ്യങ്ങളിലും ട്രൂനാറ്റ് പരിശോധനയില്ല. പരിശോധന നടത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടപ്പെട്ടു. ഈ സാഹചര്യത്തില്‍ ഖത്തര്‍,യുഎഇ ഒഴികെയുള്ള രാജ്യങ്ങളില്‍ നിന്ന് ജൂണ്‍ 25 മുതല്‍ നാട്ടിലേക്ക് മടങ്ങുന്നവരുടെ കാര്യത്തില്‍ കേരളം എന്ത് നിലപാടെടുക്കുമെന്ന് കാത്തിരിക്കുകയാണ് പ്രവാസികള്‍.


 

Most Popular