കോവിഡ് നിയന്ത്രണങ്ങള്‍ ജൂണ്‍ 30 വരെ തുടരണം; നിയന്ത്രണങ്ങള്‍ സംബന്ധിച്ച്‌ മാര്‍ഗനിര്‍ദേശം നീട്ടി കേന്ദ്ര സര്‍ക്കാര്‍

കോവിഡ് വ്യാപനം തടയുന്നതിന് ഉള്ള നിയന്ത്രണങ്ങള്‍ സംബന്ധിച്ച്‌ മാര്‍ഗനിര്‍ദേശം നീട്ടി കേന്ദ്ര സര്‍ക്കാര്‍. ജൂണ്‍ 30 വരെയാണ് നീട്ടിയിരിക്കുന്നത്. രോഗബാധ കൂടുതല്‍ ഉള്ള പ്രദേശങ്ങളില്‍ പ്രാദേശിക നിയന്ത്രണം തുടരണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു. ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നത് ഉചിതമായ സമയത്ത് ആയിരിക്കണം. ഘട്ടം ഘട്ടമായി ലോക്ക് ഡൗണ്‍ പിന്‍വലിക്കണം.

10 ശതമാനം കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉണ്ടെങ്കില്‍ നിയന്ത്രണം തുടരണം. രാജ്യത്ത് കഴിഞ്ഞ 20 ദിവസമായി കോവിഡ് കേസുകള്‍ കുറഞ്ഞു വരുകയാണ്. സംസ്ഥാനങ്ങളില്‍ ആക്റ്റീവ് കേസുകളുടെ എണ്ണം കുറഞ്ഞു. നിലവിലുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയാലും കേസുകള്‍ കുറയുമെന്ന് തന്നെയാണ് കരുതുന്നതെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.