Sunday, June 20, 2021
Home News National സ്വകാര്യ ആശുപത്രികളിലെ വാക്‌സിന്‍ വില നിശ്ചയിച്ചു; കോവിഷീല്‍ഡിന് 780 രൂപ

സ്വകാര്യ ആശുപത്രികളിലെ വാക്‌സിന്‍ വില നിശ്ചയിച്ചു; കോവിഷീല്‍ഡിന് 780 രൂപ

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ കുത്തിവയ്പ് നല്‍കുന്നതിന് സ്വകാര്യ ആശുപത്രികള്‍ക്ക് ഈടാക്കാവുന്ന പരമാവധി തുക നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍. സ്വകാര്യ ആശുപത്രികള്‍ വാക്സിന് വില കൂട്ടി വില്‍പ്പന നടത്തി ലാഭമുണ്ടാക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. കോവിഷീല്‍ഡ് 780 രൂപ, കോവാക്‌സിന്‍ 1410 രൂപ, സ്പുട്‌നിക്- 1145 എന്നിങ്ങനെയാണ് സര്‍ക്കാര്‍ നിശ്ചയിച്ച തുക.

സ്വകാര്യ ആശുപത്രികള്‍ വാക്‌സിനേഷന് 150 രൂപയില്‍ കൂടുതല്‍ സര്‍വീസ് ചാര്‍ജ് ഈടാക്കരുതെന്നും സ്വകാര്യ ആശുപത്രികളിലെ വാക്സിന്‍ വിതരണം സംസ്ഥാന സര്‍ക്കാരുകള്‍ നിരീക്ഷിക്കണമെന്നും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

18 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും ഈ മാസം 21 മുതല്‍ സൗജന്യ കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സ്വകാര്യ ആശുപത്രികളില്‍നിന്നു വാക്‌സിന്‍ എടുക്കാനും സൗകര്യമുണ്ടാകും.
ALSO WATCH

 

Most Popular