Thursday, September 23, 2021
Home Gulf ചാര്‍ട്ടര്‍ വിമാനങ്ങള്‍ ബുക്ക് ചെയ്യുന്നതിനുള്ള പുതിയ മാനദണ്ഡങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി

ചാര്‍ട്ടര്‍ വിമാനങ്ങള്‍ ബുക്ക് ചെയ്യുന്നതിനുള്ള പുതിയ മാനദണ്ഡങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി

ദോഹ: പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ബുക്ക് ചെയ്യുമ്പോള്‍ സംഘടനകളും കമ്പനികളും പാലിക്കേണ്ട മാനദണ്ഡങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. എംബസയിയിലേക്ക് അയക്കുന്ന ചാര്‍ട്ടര്‍ വിമാനത്തിനുള്ള അപേക്ഷയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ക്ലിയറന്‍സ് രേഖകളും സമര്‍പ്പിക്കണമെന്ന് ഖത്തര്‍ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.

ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്കുള്ള പുതുക്കിയ മാനദണ്ഡങ്ങള്‍

1) ചാര്‍ട്ടര്‍ വിമാനം സംഘടിപ്പിക്കാന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍/ സംഘടനകള്‍ എന്നിവര്‍ അനുയോജ്യമായ ചാര്‍ട്ടര്‍ ഓപ്പറേറ്റേഴ്സിനെ സ്വന്തം ഉത്തരവാദിത്വത്തില്‍ കണ്ടെത്തേണ്ടതുണ്ട്.

2) വിമാനത്തിനുള്ള അനുമതി ലഭിക്കുന്നതിന് ഫ്ളൈറ്റ് അധികൃതര്‍ യാത്രക്കാരുടെ വിശദാംശങ്ങള്‍ക്കൊപ്പം എംബസിയിലേക്ക് പ്രൊപ്പോസല്‍ അയയ്ക്കണം.

3) സംഘടനകള്‍ സമര്‍പ്പിക്കുന്ന അപേക്ഷയില്‍ നിര്‍ദ്ദിഷ്ട ഫോര്‍മാറ്റിലുള്ള സ്റ്റേറ്റ് ക്ലിയറന്‍സ് പ്രൊഫൈലും ഉ്ണ്ടായിരിക്കണം.

4) എല്ലാ യാത്രക്കാരും എംബസി വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ഇഒഐഡി നമ്പര്‍ കൈപ്പറ്റിയവരായിരിക്കണം.

5) എന്‍.ഒ.സി ഇഷ്യു ചെയ്ത്യാത്രക്കാരുടെ വിശദാംശങ്ങള്‍ സ്ഥിരീകരിച്ച ശേഷം കേന്ദ്രപ്രവാസി കാര്യ മന്ത്രാലയത്തിന്റെ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുവേണ്ടിയുള്ള പോര്‍ട്ടലില്‍ എംബസി അപ്ലോഡ് ചെയ്യും.

6) ചാര്‍ട്ടര്‍ വിമാന ഓപ്പറേറ്റര്‍ അല്ലെങ്കില്‍ വിമാനം ഏര്‍പ്പാടാക്കിയ ബന്ധപ്പെട്ട സംഘടനകളുടെ പ്രവര്‍ത്തകര്‍ വിമാനത്തിനായി ബന്ധപ്പെട്ട സംസ്ഥാനത്തിന്റെ രേഖാമൂലമുള്ള അനുമതി ലഭിക്കുന്നതി കാത്തിരിക്കണം. ബന്ധപ്പെട്ട സംസ്ഥാന ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാന്‍ എംബസി സഹായിക്കും. അത്തരം ഉദ്യോഗസ്ഥരുടെ പട്ടിക യഥാസമയം എംബസി അറിയിക്കും.

7) സംസ്ഥാന അനുമതിയുടെയും എംബസി അനുമതിയുടെയും അടിസ്ഥാനത്തില്‍, ചാര്‍ട്ടര്‍ വിമാന ഓപ്പറേറ്റര്‍ക്ക് ക്ലിയറന്‍സിനായി നേരിട്ട് ഡി.ജി.സി.എയെ സമീപിക്കാം.


 

Most Popular