Tuesday, January 25, 2022
HomeNewsNationalമതപരിവര്‍ത്തന നിരോധനം: ബിജെപിക്കെതിരേ ക്രിസ്ത്യന്‍ സംഘടനകളുടെ പ്രതിഷേധം

മതപരിവര്‍ത്തന നിരോധനം: ബിജെപിക്കെതിരേ ക്രിസ്ത്യന്‍ സംഘടനകളുടെ പ്രതിഷേധം

ബംഗളൂരു: കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരാനുള്ള ബിജെപി സര്‍ക്കാര്‍ നീക്കത്തിനെതിരെ ക്രിസ്ത്യന്‍ സംഘടനകള്‍ തെരുവിലിറങ്ങി. ഓള്‍ കര്‍ണാടക യുനൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിന്റെ നേതൃത്വത്തില്‍ ബംഗളൂരു പുലികേശിനഗര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ കത്തീഡ്രല്‍ മൈതാനത്ത് നടന്ന പ്രതിഷേധ പൊതുയോഗത്തില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു.

മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ ജെ ജോര്‍ജ് ഉള്‍പ്പെടെയുള്ള നേതാക്കളും പങ്കെടുത്തു. 13ന് ആരംഭിക്കുന്ന നിയമസഭാ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കാനിരിക്കുന്ന മതപരിവര്‍ത്തന നിരോധന ബില്ലിനെ ക്രിസ്ത്യന്‍ സമൂഹം ഒന്നടങ്കം എതിര്‍ക്കുമെന്നും ബംഗളൂരു ആര്‍ച്ച് ബിഷപ് ഡോ. പീറ്റര്‍ മച്ചാഡോ പറഞ്ഞു.

ന്യൂനപക്ഷങ്ങള്‍ക്കെതിരായ നീക്കമാണിത്. ഇതിനെതിരെ എല്ലാ ന്യൂനപക്ഷ മതേതര വിഭാഗങ്ങളും ശബ്ദമുയര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹൊസദുര്‍ഗയില്‍ മതപരിവര്‍ത്തനം നടന്നതായുള്ള ആരോപണത്തില്‍ താലൂക്ക് ഭരണകൂടം അന്വേഷണം നടത്തിയപ്പോള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്ന് കണ്ടെത്തിയെന്നും ബിഷപ് ചൂണ്ടിക്കാട്ടി.

 

 

Most Popular