Saturday, July 24, 2021
Home News National പൗരത്വ ഭേദഗതി നിയമം ഉടന്‍ നടപ്പാക്കുമെന്ന് ബിജെപി ദേശീയ പ്രസിഡന്റ്; വൈകിയത് കോവിഡ് മൂലം

പൗരത്വ ഭേദഗതി നിയമം ഉടന്‍ നടപ്പാക്കുമെന്ന് ബിജെപി ദേശീയ പ്രസിഡന്റ്; വൈകിയത് കോവിഡ് മൂലം

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമം ഉടന്‍ നടപ്പില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നതായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് നിയമം നടപ്പിലാക്കാന്‍ വൈകിയതെന്നും അദ്ദേഹം പറഞ്ഞു. ബംഗാളില്‍ പൊതുജന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വനിയമം പാര്‍ലമെന്റില്‍ പാസായതാണ്. നിങ്ങള്‍ക്കെല്ലാവര്‍ക്കും നിയമത്തിന്റെ പ്രയോജനം ലഭിക്കും. അതിനായി ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. കോവിഡ് കാരണമാണ് നിയമം നടപ്പാക്കുന്നത് വൈകിപ്പിച്ചത്. ഇപ്പോള്‍ സ്ഥിതിഗതികള്‍ പതിയെ മെച്ചപ്പെടുന്നുണ്ട്. നിയമം ഉടന്‍ നടപ്പിലാക്കും- നഡ്ഡ പറഞ്ഞു.

ബംഗാളിലെ മമതാ സര്‍ക്കാരിനെതിര നിശ്ശിത വിമര്‍ശനങ്ങളാണ് നഡ്ഡ യോഗത്തില്‍ ഉയര്‍ത്തിയത്. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന രീതിയാണ് മമത ബംഗാളില്‍ പിന്തുടരുന്നതെന്നും നഡ്ഡ ആരോപിച്ചു.

Most Popular