ഒരുമിച്ചു പഠിക്കുന്നവരുടെ ത്രികോണ പ്രണയം: സഹപാഠിയെ ക്ലാസ് മുറിയില്‍ വെടിവച്ചു, കാമുകിയെ വീട്ടിലെത്തി കൊന്നു

gun

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ജാന്‍സിയില്‍ ഒരുമിച്ച് പഠിക്കുന്നവര്‍ തമ്മിലുള്ള പ്രണയം ഒടുവില്‍ കൊലപാതകത്തിലെത്തി. ക്ലാസ് മുറിയ്ക്കുള്ളില്‍ സുഹൃത്തിനെ വെടിവെച്ച ശേഷം അതേ ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയെ വീട്ടില്‍ കയറി യുവാവ് വെടിവച്ചുകൊന്നു. ത്രികോണ പ്രണയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. സംഭവത്തില്‍ ബുന്ദല്‍ഖണ്ഡ് കോളജിലെ അവസാന വര്‍ഷ പിജി വിദ്യാര്‍ഥിയായ മന്ദന്‍ സിങ് അറസ്റ്റിലായി.

ഹുക്കുംചന്ദ് ഗുര്‍ജാന്‍ എന്ന സഹപാഠിയെയാണ് മന്ദന്‍ സിങ് ക്ലാസ് മുറിയില്‍ വച്ച് വെടിവച്ച് കൊല്ലാന്‍ ശ്രമിച്ചത്. തൊട്ടുപിന്നാലെ അതേ ക്ലാസില്‍ പഠിക്കുന്ന കൃതികാ ത്രിപാഠി എന്ന വിദ്യാര്‍ഥിനിയെ വീട്ടിലെത്തി വെടിവച്ചു കൊന്നു. രണ്ടു വിദ്യാര്‍ഥികള്‍ക്കും കൃതികയെ ഇഷ്ടമായിരുന്നു. തലയ്ക്ക് വെടിയേറ്റ ഹുക്കുംചന്ദിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. മന്ദന്‍സിങിന്റെ കൈയില്‍ നിന്ന് നാടന്‍ തോക്കും വെടിയുണ്ടകളും കണ്ടെടുത്തു.