Tuesday, January 25, 2022
HomeNewsNationalഹിന്ദുത്വരുടെ ഭീഷണിയെ നേരിടാനുറച്ച് മുനവര്‍ ഫാറൂഖി; കൊല്‍ക്കത്തയില്‍ പുതിയ ഷോ

ഹിന്ദുത്വരുടെ ഭീഷണിയെ നേരിടാനുറച്ച് മുനവര്‍ ഫാറൂഖി; കൊല്‍ക്കത്തയില്‍ പുതിയ ഷോ

മുംബൈ: ഹിന്ദുത്വരുടെ ഭീഷണി നേരിടുന്ന സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖി വെല്ലുവിളികളെ അതിജീവിച്ച് വീണ്ടും സ്‌റ്റേജിലേക്ക്. ജനുവരിയില്‍ കൊല്‍ക്കത്തയില്‍ പുതിയ ഷോ പ്രഖ്യാപിച്ചു.

കഴിഞ്ഞമാസം സംഘപരിവാ ഭീഷണിയെ തുടര്‍ന്ന് ബംഗളൂരുവിലെ ഷോ റദ്ദാക്കിയിരുന്നു. ഇതിനുപിന്നാലെ താന്‍ കോമഡി ഷോ അവസാനിപ്പിക്കുകയാണെന്ന് ഫാറൂഖി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പശ്ചിമ ബംഗാള്‍, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ലഭിച്ച പിന്തുണയാണ് ഫാറൂഖിക്ക് വീണ്ടും കര്‍മരഗംത്തിറങ്ങാന്‍ പ്രചോദനമായത്.

ജനുവരി 16ന് കൊല്‍ക്കത്തയില്‍ നടക്കുന്ന രണ്ടു മണിക്കൂര്‍ കോമഡി ഷോ ‘ധാന്ധോ’യുടെ ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള ലിങ്ക് ഫാറൂഖി ട്വിറ്ററില്‍ പങ്കുവെച്ചു. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോയില്‍ 799 രൂപക്ക് ടിക്കറ്റ് ലഭ്യമാകും.

രണ്ടുമാസത്തിനിടെ 12ഓളം ഷോകള്‍ റദ്ദാക്കിയെന്ന ആരോപണവുമായി ഫാറൂഖി രംഗത്തെത്തിയിരുന്നു. ബംഗളൂരുവിലെ ഷോ റദ്ദാക്കിയതിന് പിന്നാലെയായിരുന്നു ഇത്. ഫാറൂഖിയുടെ ഷോയില്‍ ഹിന്ദു വികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് സംഘപരിവാര പ്രതിഷേധം.

മുനവര്‍ ഫാറൂഖിയുടെ ഷോ റദ്ദാക്കിയതിന് പിന്നാലെ സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രയുടെയും പരിപാടി ബംഗളൂരുവില്‍ റദ്ദാക്കിയിരുന്നു. ഭീഷണി സന്ദേശങ്ങളെ തുടര്‍ന്നാണ് സംഘാടകര്‍ ഷോ റദ്ദാക്കിയത്.
ALSO WATCH

 

Most Popular