Sunday, November 28, 2021
HomeNewsNationalകോവിഷീല്‍ഡിന്റെ രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള കുറയ്ക്കുന്ന കാര്യം പരിഗണനയിലെന്ന് കേന്ദ്രം

കോവിഷീല്‍ഡിന്റെ രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള കുറയ്ക്കുന്ന കാര്യം പരിഗണനയിലെന്ന് കേന്ദ്രം

ഡല്‍ഹി: 45 വയസ്സിനും അതിനു മുകളിലും പ്രായമുള്ളവര്‍ക്ക്, കോവിഷീല്‍ഡിന്റെ രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള കുറയ്ക്കുന്ന കാര്യം പരിഗണനയിലെന്ന് കേന്ദ്രം. 12-16 ആഴ്ച വരെയാണ് കോവിഷീൽഡിന്റെ 2 ഡോസുകൾ തമ്മിലുള്ള ഇടവേള.

ശാസ്ത്രീയ വിവരങ്ങള്‍ വിശകലനം ചെയ്ത ശേഷം ഡോസുകള്‍ തമ്മിലുള്ള ഇടവേളയുടെ കാര്യത്തില്‍ 14 മുതല്‍ 30 ദിവസത്തിനകം തീരുമാനം എടുക്കുമെന്ന് നാഷണല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്യൂണൈസേഷന്‍(എന്‍.ടി.എ.ജി.ഐ.) വ്യക്തമാക്കി. അടുത്തയാഴ്ചയാണ് എന്‍.ടി.എ.ജി.ഐ. യോഗം ചേരാന്‍ ഇരിക്കുന്നത്.

Most Popular