Saturday, May 15, 2021
Home News National ബ്രിട്ടണില്‍ ജനിതക മാറ്റം വന്ന വൈറസ് ഇന്ത്യയിലെത്തി; ആറു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ബ്രിട്ടണില്‍ ജനിതക മാറ്റം വന്ന വൈറസ് ഇന്ത്യയിലെത്തി; ആറു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ബ്രിട്ടണില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ യു.കെയില്‍നിന്ന് ഇന്ത്യയിലെത്തിയ ആറു പേര്‍ക്ക് പുതിയ വകഭേദം സ്ഥിരീകരിച്ചു. മൂന്നു പേര്‍ ബെംഗളൂരുവിലും രണ്ടു പേര്‍ ഹൈദരാബാദിലും ഒരാള്‍ പുണെയിലുമാണ്.

രാജ്യത്ത് ആദ്യമായാണ് ജനിതക മാറ്റം സംഭവിച്ച പുതിയ കൊവിഡ് വൈറസ് ഇന്ത്യയില്‍ സ്ഥിരീകരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഈ വിവരം സ്ഥിരീകരിച്ചത്.

പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് വകഭേദം ഇന്ത്യയിലുമെത്തിയതായി കണ്ടെത്തിയത്. യു.കെയില്‍ നിന്ന് മടങ്ങിയെത്തിയ നിരവധി വിമാനയാത്രക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരെ എല്ലാവരെയും പുതിയ വൈറസ് ബാധിച്ചോ എന്ന പരിശോധന നടത്തുന്നുണ്ട്.

അതേസമയം, പുതിയ വൈറസ് വകഭേദത്തെയും ചെറുക്കുമെന്ന് അവകാശപ്പെടുന്ന കൊവിഡ് വാക്സിനായുള്ള, ഡ്രൈറണ്‍ ഇന്നും രാജ്യത്ത് എട്ട് സംസ്ഥാനങ്ങളില്‍ തുടരുകയാണ്.

രാജ്യത്ത് കൊവിഡ് വാക്സിന്‍ കുത്തിവെപ്പിനുള്ള പരിശീലനം ഏതാണ്ട് പൂര്‍ത്തിയായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അന്‍പതിനായിരം പേര്‍ക്ക് ഇതിനോടകം പരീശീലനം നല്‍കി.

Most Popular