51 മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊറോണ; മുംബൈയിലെ മീഡിയ കോളനി അടച്ചിടും

Mumbai 51 media reporters test corona postive

മുംബൈ: മുംബൈയില്‍ 51 മാധ്യമപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചാനല്‍ റിപ്പോര്‍ട്ടര്‍മാരും ക്യാമറാന്‍മാന്‍മാരും പത്ര ഫോട്ടോഗ്രാഫര്‍മാരും ഇതില്‍ ഉള്‍പ്പെടും. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് പോസിറ്റിവ് ആയ മിക്ക മാധ്യമപ്രവര്‍ത്തകര്‍ക്കും രോഗലക്ഷണങ്ങളില്ല. കഴിഞ്ഞദിവസം വരെ ഡ്യൂട്ടി ചെയ്തിരുന്നതിനാല്‍ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവര്‍ക്ക് ക്വാറന്റൈന്‍ന്‍ നിര്‍ദേശം നല്‍കി. ഇതേ തുടര്‍ന്ന് സയണിലെ മീഡിയ കോളനി അടച്ചിടാന്‍ തീരുമാനിച്ചു.

അതേസമയം, മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം നാലായിരം കടന്നു. 24 മണിക്കൂറിനിടെ 552 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 4200 ആയി. 223 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അനുദിനം വഷളാവുകയാണ് മഹാരാഷ്ട്രയിലെ സാഹചര്യം. മുംബൈയില്‍ മാത്രമുള്ള രോഗബാധിതരുടെ എണ്ണം മൂവായിരത്തിലേക്ക് അടുക്കുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പുറമേ മാധ്യമപ്രവര്‍ത്തകരിലേക്കും കോവിഡ് പടരുകയാണ്.

സംസ്ഥാനത്ത് ഇതുവരെ മരിച്ചതില്‍ 41 പേര്‍ക്ക് മറ്റ് അസുഖങ്ങള്‍ ഉണ്ടായിരുന്നില്ല എന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള 5 പേരാണ് ഇങ്ങനെ മരിച്ചത്.

Coronavirus in Mumbai: Field reporters test positive for COVID-19