Thursday, June 17, 2021
Home News National ലോക്ക്ഡൗണ്‍ നീട്ടുമെന്ന് സൂചന; ഇളവുകള്‍ നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് അംഗീകാരം

ലോക്ക്ഡൗണ്‍ നീട്ടുമെന്ന് സൂചന; ഇളവുകള്‍ നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് അംഗീകാരം

ന്യൂഡല്‍ഹി: കൊറോണ രോഗികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ ഇനിയും നീട്ടേണ്ടിവരുമെന്ന് സൂചിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതേ സമയം, ഇളവുകള്‍ അനുവദിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കും. ഏതൊക്കെ മേഖലകളില്‍ ഇളവു വേണമെന്ന് മൂന്നു ദിവസത്തിനകം റിപോര്‍ട്ട് നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്കു കേന്ദ്രം നിര്‍ദേശം നല്‍കി. സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ ചര്‍ച്ചയ്ക്കിടെയാണ് നിര്‍ദേശം.

വൈകിട്ട് 3ന് ആരംഭിച്ച വീഡിയോ കോണ്‍ഫറന്‍സ് രാത്രി ഒന്‍പതോടെയാണ് അവസാനിച്ചത്. കോവിഡിനുശേഷം പുതിയ ജീവിതശൈലി രൂപപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്‌കൂള്‍, കോളജ് അധ്യയനത്തിനു ബദല്‍ മാര്‍ഗങ്ങള്‍ തേടണം. സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനായി സംസ്ഥാനങ്ങള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ക്ക് ഉചിതമായ പരിഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

എട്ടു സംസ്ഥാനങ്ങളാണ് ലോക്ഡൗണ്‍ നീട്ടണമെന്ന ആവശ്യം മുന്നോട്ടുവച്ചത്. മഹാരാഷ്ട്ര, തമിഴ്നാട്, പഞ്ചാബ്, ബിഹാര്‍, അസം, തെലങ്കാന, ബംഗാള്‍, ഡല്‍ഹി സംസ്ഥാനങ്ങളാണ് ലോക്ക്ഡൗണ്‍ തുടരുന്നതിനെ പിന്തുണച്ചത്. ട്രെയിന്‍, വിമാന സര്‍വീസുകള്‍ ഈ മാസം തുടങ്ങരുതെന്ന് തമിഴ്‌നാട് ആവശ്യപ്പെട്ടു. മെട്രോ നഗരങ്ങളില്‍ നിന്നുള്ള ട്രെയിന്‍ സര്‍വീസിനെ തെലങ്കാനയും എതിര്‍ത്തു.

എന്നാല്‍, ലോക്ഡൗണ്‍ മാര്‍ഗരേഖയില്‍ മാറ്റംവരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്ന് കേരളം ആവശ്യപ്പെട്ടു. റെഡ് സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ മെട്രോ ഉള്‍പ്പെടെ പൊതുഗതാഗതം അനുവദിക്കണം. ട്രെയിനുകളില്‍ നിയന്ത്രണം വേണമെന്നും കേരളം ചൂണ്ടിക്കാട്ടി. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ വലിയ വിജയം നേടിയ കേരളത്തിന്റെ ആവശ്യം പരിഗണിക്കപ്പെടുമെന്നാണു പ്രതീക്ഷിക്കുന്നത്.

lockdown may extend in india; states can ease restrictions

Most Popular