കുവൈത്ത് സിറ്റി: കോവിഡ് വ്യാപന സാധ്യത ഉയര്‍ന്ന കൂടുതല്‍ രാജ്യങ്ങളിലേക്ക് കുവൈത്ത് വിമാന വിലക്കേര്‍പ്പെടുത്തി. 31 രാജ്യങ്ങളില്‍ നിന്ന് അകത്തേക്കും പുറത്തേക്കും വിമാന സര്‍വീസ് അനുവദിക്കില്ലെന്ന് കുവൈത്ത് അറിയിച്ചു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വാണിജ്യ വിമാന സര്‍വീസ് ആരംഭിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം.
ഇന്ത്യ, ഇറാന്, ചൈന, ബ്രസീല്‍, കൊളംബിയ, അര്‍മീനിയ, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, സിറിയ, സ്പെയിന്, സിംഗപ്പൂര്‍, ബോസ്നിയ ഹെര്‍സഗോവിന, ശ്രീലങ്ക, നേപ്പാള്‍, ഇറാഖ്, മെക്സിക്കോ, ഇന്തോനേഷ്യ, ചിലി, പാകിസ്താന്, ഈജിപ്ത്, ലബ്നാന്‍, ഹോങ്കോങ്, ഇറ്റലി, നോര്‍ത്തേണ്‍ മാസിഡോണിയ, മോള്‍ഡോവ, പനാമ, പെറു, സെര്‍ബിയ, മോണ്ടിനെഗ്രോ, ഡൊമിനിക്കന്‍ റിപബ്ലിക്, കൊസോവോ എന്നീ രാജ്യങ്ങളാണ് പട്ടികയിലുള്ളത്.
നേരത്തേ പുറത്തുവിട്ട പട്ടികയില്‍ ഇന്ത്യ, പാകിസ്താന്, ഫിലിപ്പീന്‍സ്, ലബ്നാന്‍, ശ്രീലങ്ക, ഇറാന്, നേപ്പാള്‍ എന്നീ രാജ്യങ്ങളാണുണ്ടായിരുന്നത്.
അതേ സമയം, കുവൈത്തുമായി പ്രത്യേക വിമാന സര്‍വീസിന് കരാറിലെത്തിയതായി ഇന്ത്യ അറിയിച്ചു. കുവൈത്തിലേക്കും തിരിച്ചും കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ എത്തിക്കുന്നതിന് ട്രാന്‍സ്പോര്‍ട്ട് ബബിള്‍ സജ്ജമാക്കിയ കാര്യം സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ ആണ് അറിയിച്ചത്. യുകെ, കാനഡ എന്നീ രാജ്യങ്ങളുമായും സമാനമായ കരാര്‍ ഉണ്ടാക്കുന്നുണ്ട്.
Coronavirus: Kuwait bans flights to 31 ‘high risk’ countries