എണ്ണം കുറച്ചു കാണിക്കാന്‍ കേന്ദ്രം; ചെറുലക്ഷണമുള്ളവരെ കോവിഡ് പരിശോധനയില്ലാതെ ഡിസ്ചാര്‍ജ് ചെയ്യാം

four expats returned to kerala from gulf confirmed corona today

ന്യൂഡല്‍ഹി: ലക്ഷണങ്ങളില്ലാത്തവരെയും ചെറു ലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവരേയും പരിശോധനയില്ലാതെ ഡിസ്ചാര്‍ജ് ചെയ്യാമെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം. ഇവര്‍ക്ക് ഡിസ്ചാര്‍ജിനു മുമ്പ് സ്രവപരിശോധന നടത്തേണ്ട ആവശ്യമില്ല. കോവിഡ് 19 ബാധിച്ച രോഗികളുടെ ഡിസ്ചാര്‍ജുമായി ബന്ധപ്പെട്ട കേന്ദ്രം പുറപ്പെടുവിച്ച പുതുക്കിയ മാര്‍ഗരേഖയിലാണ് ഇക്കാര്യം പറയുന്നത്.

ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് 10 ദിവസത്തിന് ശേഷം ചെറിയ രോഗലക്ഷണങ്ങളുള്ളവരെ ഡിസ്ചാര്‍ജ് ചെയ്യാമെന്നാണ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. പനി മാറി മൂന്ന് ദിവസത്തിനുള്ളില്‍ ഇവരെ ഡിസ്ചാര്‍ജ് ചെയ്യാം. ഇന്ത്യയില്‍ നിലവിലുള്ള 70 ശതമാനം കോവിഡ് രോഗികളും ഈ ഗണത്തില്‍ പെടുന്നവയാണ്.

രോഗികളെ മൂന്നായി തിരിച്ചിട്ടുണ്ട്. ഇതില്‍ മൈല്‍ഡ്, മോഡറേറ്റ് കേസുകള്‍ പരിശോധന ഇല്ലാതെ ഡിസ്ചാര്‍ജ് ചെയ്യാമെന്നാണ് നിര്‍ദേശം. ഡിസ്ചാര്‍ജ് ചെയ്ത ശേഷം ഏഴ് ദിവസം സ്വയം ക്വാരന്റൈനില്‍ കഴിയണമെന്നും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ കോവിഡ് ഹെല്‍ത്ത് സെന്ററുമായി ബന്ധപ്പെടാമെന്നുമാണ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.

മാര്‍ഗനിര്‍ദേശം നിലവില്‍ വരുന്നതോട് കൂടി കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടാകും. ഇന്ത്യയില്‍ ജൂണ്‍-ജൂലൈ മാസങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുമെന്നാണ് സൂചന. ഇത് മുന്നില്‍കണ്ടാണ് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗരേഖ പുതുക്കിയിരിക്കുന്നത്. കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിനുണ്ടായ വീഴ്ച്ചയ്‌ക്കെതിരേ വലിയ വിമര്‍ശനം ഉയരുന്നതിനിടെയാണ് ഈ നിര്‍ദേശമെന്നതും ശ്രദ്ധേയമാണ്.

The Ministry of Health and Family Welfare (MoHFW) has issued revised discharge policy guidelines for the COVID-19 infected patients in the country. The new guidelines categories the coronavirus patients in the country into 3 categories.