മാര്‍ച്ച് 22 മുതല്‍ ഇന്ത്യയിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി; കുട്ടികളും പ്രായമായവും വീട്ടിലിരിക്കണം

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി കേന്ദ്രം. ഇന്ത്യയിലേക്കുള്ള എല്ലാ അന്താരാഷ്ട്ര വിമാനങ്ങളുടെയും സര്‍വീസ് മാര്‍ച്ച് 22 മുതല്‍ 29 വരെ നിര്‍ത്തിവെച്ചു. 65 വയസിന് മുകളിലും 10 വയസിന് താഴെയും പ്രായമുള്ളവര്‍ വീടുകളില്‍ തുടരണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.

വൈറസ് പ്രതിരോധത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന മന്ത്രി സഭാ ഉപസമിതി യോഗത്തിന് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. വിദ്യാര്‍ത്ഥികള്‍, ഭിന്നശേഷിക്കാര്‍, രോഗികള്‍ ഒഴികെ ഉള്ളവര്‍ക്ക് ട്രെയിന്‍ – വിമാന സര്‍വീസുകളില്‍ ഉള്ള ഇളവ് താല്‍ക്കാലികമായി റദ്ദാക്കി. സ്വകാര്യ മേഖലയില്‍ ഉള്ളവര്‍ വീടുകളില്‍ ഇരുന്ന് ജോലി ചെയ്യുന്നുവെന്ന് അതത് സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പ് വരുത്തണം. ജനങ്ങള്‍ ഒത്തുചേരുന്നില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കണം.

പൊതുഗതാഗത സംവിധാനങ്ങളില്‍ ആള്‍ത്തിരക്ക് ഒഴിവാക്കാന്‍ സംസ്ഥാനങ്ങള്‍ നടപടി സ്വീകരിക്കണമെന്നും കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങളില്‍ പറയുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇളവ് അനുവദിച്ചിട്ടുണ്ട്.

coronavirus shutdown: no foreign flights to india starting sunday