Saturday, July 31, 2021
Home News National കൊവാക്സിന്‍ കൊറോണയുടെ ആല്‍ഫ, ഡെല്‍റ്റ വകഭേദങ്ങള്‍ക്കെതിരെ ഫലപ്രദമെന്ന് പഠനം

കൊവാക്സിന്‍ കൊറോണയുടെ ആല്‍ഫ, ഡെല്‍റ്റ വകഭേദങ്ങള്‍ക്കെതിരെ ഫലപ്രദമെന്ന് പഠനം

ഡൽഹി: കൊവാക്സിന്‍ കൊറോണയുടെ ആല്‍ഫ, ഡെല്‍റ്റ വകഭേദങ്ങള്‍ക്കെതിരെ ഫലപ്രദമെന്ന് പഠനം. അമേരിക്കന്‍ നാഷണല്‍ ഇന്‍സ്റ്റിയൂട്ട് ഓഫ് ഹെല്‍ത്ത്(എന്‍ഐഎച്ച്‌) നടത്തിയ പഠനത്തിനാണ് മികച്ച ഫലപ്രാപ്തി കണ്ടെത്തിയത്. കൊറോണയുടെ തുടരെത്തുടരെയുള്ള വകഭേദമാറ്റങ്ങള്‍ ആഗോള തലത്തില്‍ വളരെ അധികം ആശങ്ക ഉയര്‍ത്തിയതായിരുന്നു. അതിനാല്‍ തന്നെ പുതിയ പഠനം ലോകരാഷ്ട്രങ്ങള്‍ക്ക് ആശ്വാസം പകരുന്നതാണ്. ഹൈദരാബാദ് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് ആണ് കൊവാക്‌സിന്റെ നിര്‍മ്മാതാക്കള്‍. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ഉടന്‍ ലഭിച്ചേക്കുമെന്ന് നിതി ആയോഗ് ആരോഗ്യവിഭാഗം അംഗം ഡോ. വി കെ പോള്‍ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ താമസിയാതെ തീരുമാനമുണ്ടായേക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇന്ത്യയില്‍ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്ന ആദ്യ വാക്‌സിനാണ് കൊവാക്‌സിന്‍. മികച്ച ഫലപ്രാപ്തിയാണ് കൊവാക്‌സിന്‍ മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയലില്‍ കാണിച്ചത്. 18 വയസുമുതല്‍ 98 വയസുവരെയുള്ള 25, 800 പേരിലാണ് കൊവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടത്തിയത്. കൂടാതെ ഇത്രയധികം ആളുകളില്‍ പരീക്ഷണം നടത്തുന്നതും ഇത് ആദ്യമായാണ്.

Most Popular