Friday, September 17, 2021
Home News National അസം വിമാനത്താവളത്തിലിറങ്ങിയ 300 പേര്‍ കോവിഡ് പരിശോധന ഒഴിവാക്കാന്‍ ഓടി രക്ഷപ്പെട്ടു

അസം വിമാനത്താവളത്തിലിറങ്ങിയ 300 പേര്‍ കോവിഡ് പരിശോധന ഒഴിവാക്കാന്‍ ഓടി രക്ഷപ്പെട്ടു

സില്‍ചാര്‍: അസമിലെ സില്‍ചാര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ 300ലേറെ പേര്‍ കോവിഡ് പരിശോധന നടത്താതെ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കെതിരേ ക്രിമിനല്‍ നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആറ് വിമാനങ്ങളിലായി 690 പേരാണ് വിമാനത്താവളത്തില്‍ എത്തിയതെന്ന് കച്ചാര്‍ ജില്ലാ അഡീഷനല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സുമിത് സത്താവന്‍ പറഞ്ഞു.

വിമാനത്താവളത്തിലും തൊട്ടടുത്ത് തികോല്‍ മോഡല്‍ ആശുപത്രിയിലുമാണ് യാത്രക്കാര്‍ക്ക് സ്വാബ് ടെസ്റ്റിന് സൗകര്യമൊരുക്കിയിരുന്നത്. രണ്ട് സ്ഥലങ്ങളിലുമായി 300ഓളം പേരാണ് പ്രശ്‌നം സൃഷ്ടിച്ചത്. കോവിഡ് ടെസ്റ്റിന് നല്‍കേണ്ട 500 രൂപ ലാഭിക്കുകയായിരുന്നു ലക്ഷ്യം. ഇവരുടെ വിവരങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

സംസ്ഥാനത്തെത്തുന്ന യാത്രക്കാര്‍ സൗജന്യ റാപിഡ് ആന്റിജന്‍ ടെസ്റ്റിനും 500 രൂപ നല്‍കിയുള്ള ആര്‍ടി-പിസിആര്‍ ടെസ്റ്റിനും വിധേയരാവണം എന്നാണ് നിബന്ധന. പരിശോധന നടത്തിയി 189 പേരില്‍ ആറ് വേര്‍ക്ക് രോഗബാധ കണ്ടെത്തിയിരുന്നു.
ALSO WATCH

Most Popular