Friday, June 18, 2021
Home News National വിദേശത്തുനിന്ന് വരുന്നവര്‍ക്ക് സര്‍ക്കാര്‍ ക്വാരന്റൈന്‍ 7 ദിവസം മാത്രം; കേന്ദ്ര മാര്‍ഗനിര്‍ദേശം പുതുക്കി

വിദേശത്തുനിന്ന് വരുന്നവര്‍ക്ക് സര്‍ക്കാര്‍ ക്വാരന്റൈന്‍ 7 ദിവസം മാത്രം; കേന്ദ്ര മാര്‍ഗനിര്‍ദേശം പുതുക്കി

ന്യൂഡല്‍ഹി: വിദേശത്തുനിന്ന് വരുന്നവര്‍ ഏഴുദിവസം സര്‍ക്കാര്‍ ക്വാരന്റൈനില്‍ കഴിഞ്ഞാല്‍ മതിയെന്ന് കേന്ദ്രസര്‍ക്കാര്‍. അടുത്ത ഏഴു ദിവസം ഹോം ക്വാറന്റീനില്‍ കഴിയണമെന്നും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഈ ആവശ്യം മുന്നോട്ടുവച്ചിരുന്നു. കടുത്ത ദുരിതംപേരുന്നവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍, മരണാന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ തുടങ്ങിയവര്‍ക്കുള്‍പ്പെടെ 14 ദിവസം ഹോം ക്വാരന്റൈന്‍ മതി.

പ്രധാന മാര്‍ഗനിര്‍ദേശങ്ങള്‍

-എല്ലാ യാത്രക്കാരും ആരോഗ്യസേതു ആപ് മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം.
-തെര്‍മല്‍ സ്‌ക്രീനിങിന് ശേഷം രോഗലക്ഷണങ്ങളില്ലാത്ത ആളുകള്‍ക്കു മാത്രമേ യാത്രാനുമതി നല്‍കുകയുള്ളു
-നാട്ടിലെത്തിയാല്‍ 14 ദിവസം ക്വാരന്റൈന്‍ നിര്‍ബന്ധം. ഏഴ് ദിവസം സ്വന്തം ചെലവില്‍ സര്‍ക്കാര്‍ ക്വാരന്റൈന്‍. അതിനുശേഷം ഏഴ് ദിവസം ഹോം ക്വാറന്റീന്‍.
-ഗര്‍ഭിണികള്‍, അടുത്തബന്ധുക്കളുടെ മരണം, ഗുരുതര രോഗങ്ങള്‍, പത്ത് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുള്ളവര്‍ തുടങ്ങിയവര്‍ക്ക് 14 ദിവസം ഹോം ക്വാരന്റൈന്‍ അനുവദിക്കും. ഇവര്‍ നിര്‍ബന്ധമായും ആരോഗ്യ സേതു ആപ് ഉപയോഗിക്കണം.
-യാത്രാടിക്കറ്റിനൊപ്പം യാത്രയെ സംബന്ധിച്ച് ചെയ്യാവുന്നതും/ ചെയ്യരുതാത്തുമായ കാര്യങ്ങള്‍ ടിക്കറ്റ് ഏജന്‍സികള്‍ നല്‍കണം.
-കരമാര്‍ഗം രാജ്യത്തിന്റെ അതിര്‍ത്തി കടന്നെത്തുന്നവരും നിര്‍ദേശങ്ങള്‍ പാലിക്കണം. രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമേ അതിര്‍ത്തി കടക്കാന്‍ അനുവദിക്കൂ.
-എയര്‍പോര്‍ട്ട്/സീപോര്‍ട്ട്/ലാന്‍ഡ്‌പോര്‍ട്ട് വഴി എത്തുന്നവര്‍ സത്യവാങ്മൂലം പൂരിപ്പിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്കും നല്‍കണം.
-വിമാനത്താവളത്തില്‍ സാമൂഹിക അകലം ഉറപ്പുവരുത്തണം.
-എയര്‍പോര്‍ട്ടിലും വിമാനത്തിലും മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി അണുനശീകരണവും ശുചീകരണവും നടത്തണം.

COVID-19: India issues new guidelines for international arrivals


 

Most Popular