കോവിഡ്: ഡല്‍ഹില്‍ 68 വയസ്സുകാരി മരിച്ചു; രാജ്യത്ത് രണ്ടാമത്തെ മരണം

ന്യൂഡല്‍ഹി: കോവിഡ് 19 ബാധിച്ച് ചികില്‍സയിലായിരുന്ന സ്ത്രീ മരിച്ചു. ഡല്‍ഹി ജനക്പുരിയില്‍ ആര്‍എംഎല്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന 68 വയസ്സുകാരിയാണ് മരിച്ചത്. ഇന്ത്യയിലെ രണ്ടാമത്തെ കോവിഡ് മരണമാണ് ഇത്.

കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ ചൊവ്വാഴ്ച്ച മരിച്ചയാള്‍ക്കു കോവിഡ് ആണെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഉംറ വിസയില്‍ സൗദി സന്ദര്‍ശിച്ചു മടങ്ങിയ മുഹമ്മദ് ഹുസൈന്‍ സിദ്ദീഖിയാണ് മരിച്ചത്. രാജ്യത്ത് ഇതുവരെ 85 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 22 പേര്‍ കേരളത്തിലാണ്.