ചെന്നൈ: കോവിഡ് സ്ഥിരീകരിച്ച പ്രമുഖ സിനിമാ പിന്നണി ഗായകന് എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ നില വഷളായതായി ആശുപത്രി അധികൃതര്‍. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇന്നലെ രാത്രിയോടെയാണ് ആരോഗ്യ നില മോശമായത്. വെന്റിലേറ്റര്‍ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹമുള്ളത്. കഴിഞ്ഞ ആഗസ്ത 5 നായിരുന്നു എസ്പിക്ക് കോവിഡ് സ്ഥിരീകരിച്ചത്.
ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി ആശുപത്രിയില്‍ നിന്നെടുത്ത വീഡിയോയിലൂടെ നേരത്തെ എസ്പി ബാലസുബ്രഹ്മണ്യം വ്യക്തമാക്കിയിരുന്നു. ഹോം ക്വാറന്റീന് മതിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും കുടുംബാംഗങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാനാണ് ആശുപത്രിയില്‍ പ്രവേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇന്നലെ ആരോഗ്യ നില വഷളാവുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
Covid-19: SP Balasubrahmanyam in critical condition and shifted to ICU