കോവിഡ് വ്യാപനം; രാജ്യത്തെ 50 ശതമാനം പേരും മാസ്ക് ധരിക്കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പഠനം

ഡൽഹി: രാജ്യത്തെ 50 ശതമാനം പേരും മാസ്ക് ധരിക്കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പഠനം. 25 നഗരങ്ങളിലാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. 64 ശതമാനം പേര്‍ അവരുടെ വായ മൂടുന്നുണ്ടെങ്കിലും മൂക്ക് മറയ്ക്കുന്നില്ല. 20 ശതമാനം പേര്‍ താടിയിലാണ് മാക്‌സ് ധരിക്കുന്നത്. 14 ശതമാനം പേരാണ്  വായയും മൂക്കും താടിയും മൂടുന്നത് എന്നും പഠനത്തിൽ പറയുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 2.59 ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 2.6 കോടിയായി. ഇന്നലെ മാത്രം 4,209 പേര്‍ മരിച്ചിട്ടുണ്ട്. രാജ്യത്ത് കൊവിഡ് രോഗം മൂലം മരിച്ചവര്‍ 2,91,331 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.