Friday, September 30, 2022
HomeNewsNationalകോവിഡ് ബാധിച്ച കോണ്‍ഗ്രസ് നേതാവ് അഹ്‌മദ് പട്ടേല്‍ ഗുരുതരാവസ്ഥയില്‍

കോവിഡ് ബാധിച്ച കോണ്‍ഗ്രസ് നേതാവ് അഹ്‌മദ് പട്ടേല്‍ ഗുരുതരാവസ്ഥയില്‍

ന്യൂഡല്‍ഹി: കോവിഡ് ചികിത്സയിലുള്ള കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ അഹ്‌മദ് പട്ടേല്‍ ഗുരുതരാവസ്ഥയില്‍. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പട്ടേലിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ മാസം ഒന്നിനാണ് അഹ്‌മദ് പട്ടേലിന് കോവിഡ് സ്ഥിരീകരിച്ചത്.

ഒരു മാസത്തിലേറെയായി ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. വൈറസ് ശ്വാസകോശത്തെയും മറ്റ് ആന്തരിക അവയവങ്ങളെയും ബാധിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതേതുര്‍ന്നാണ് ഇന്ന് ഉച്ചയോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. ആരോഗ്യനില തൃപ്തിരമാണെന്ന് മകന്‍ ഫൈസല്‍ പട്ടേല്‍ അറിയിച്ചു. ഇതിനിടെ മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങിനും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

Most Popular