Monday, September 27, 2021
Home News National കോവിഡിന് മരുന്ന്; രാജ്യത്ത് നിരോധിച്ചത് അമ്പതോളം ഹോമിയോ, ആയുര്‍വേദ പരസ്യങ്ങള്‍

കോവിഡിന് മരുന്ന്; രാജ്യത്ത് നിരോധിച്ചത് അമ്പതോളം ഹോമിയോ, ആയുര്‍വേദ പരസ്യങ്ങള്‍

ന്യൂദല്‍ഹി: ഇന്ത്യയില്‍ കോവിഡിന് മരുന്ന് കണ്ടെത്തിയെന്ന പേരിലുള്ള ആയൂര്‍വേദ, ഹോമിയോ പരസ്യങ്ങള്‍ക്ക് നിരോധനം. കോവിഡിന് രോഗശാന്തി വാഗദാനം ചെയ്ത് പ്രമുഖ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട അമ്പതോളം പരസ്യ കാമ്പയിനുകള്‍ക്ക് അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (എഎസ്സിഐ)യാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഒരു മാസത്തിനിടെയാണ് ഇത്രയും പരസ്യങ്ങള്‍ക്ക് എഎസ്സിഐയുടെ വിലക്കുവീഴുന്നത്.

കോവിഡിന് മരുന്ന് കണ്ടെത്തിയതായി ബാബാ രാംദേവിന്റെ കമ്പനിയായ പതഞ്ജലിയോട് ആരോഗ്യവിഭാഗം വിശദീകരണം ആവശ്യപ്പെട്ടിരുന്നു. നിലവില്‍ ലോകത്ത് ഒരിടത്തും കോവിഡിന് വാക്‌സിനോ, പ്രതിവിധിയോ കണ്ടെത്തിയില്ലെന്നിരിക്കെയാണ് പതഞ്ജലി അവകാശവാദവുമായി രംഗത്തുവരുന്നത്. രാജ്യത്തെ ആരോഗ്യ സംവിധാനങ്ങളുടെ അനുമതിയോ മേല്‍നോട്ടമോ ഇല്ലാതെ സ്വന്തംനിലയില്‍ മരുന്ന് കണ്ടെത്തിയതായുള്ള അവകാശവാദമാണ് വിവാദത്തിന് വഴിവെച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് പതഞ്ജലിയ്‌ടെ പരസ്യങ്ങളും വിലക്കിയിരുന്നു.

കോവിഡിന് മരുന്ന് കണ്ടെത്തിയതായി അവകാശപ്പെട്ട ചെന്നൈയിലെ സുജാത ബയോടെക് ആയൂര്‍വേദ മരുന്നുകമ്പനിയിലെ ഫാര്‍മസിസ്റ്റ് കെ ശിവനേശന്‍ (47) കഴിഞ്ഞ മാസം സ്വന്തം കമ്പനിയുടെ ‘മരുന്ന്’ പരീക്ഷിച്ച് മരണപ്പെട്ടിരുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കമ്പനിയിലെ ഒരു ഡോക്ടര്‍ആഴ്ചകള്‍ക്ക് ശേഷമാണ് അപകടാവസ്ഥ തരണം ചെയ്തത്. നൈട്രിക് ഓക്സൈഡും സോഡിയം നൈട്രേറ്റും അമിത അളവില്‍ ചേര്‍ത്താണ് ഇവര്‍ മരുന്നുണ്ടാക്കിയത്. സോഡിയം ഹൈഡ്രേറ്റും ഇതില്‍ ചേര്‍ത്തതായി പറയപ്പെടുന്നു. സോപ് നിര്‍മ്മാണത്തിനും പെട്രോളിയം ശുദ്ധീകരിക്കുന്നതിനും ഉപയോഗിക്കുന്നതാണ് രാസപദാര്‍ത്ഥമാണ് സോഡിയം ഹൈഡ്രേറ്റ്.

Most Popular