Sunday, June 20, 2021
Home News National രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു; പ്രതിദിന കേസുകളിലും രോഗികളുടെ എണ്ണത്തിലും കുറവ്

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു; പ്രതിദിന കേസുകളിലും രോഗികളുടെ എണ്ണത്തിലും കുറവ്

ഇന്ത്യയിൽ രണ്ടാം കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം കുറയുകയാണെന്ന് ആരോഗ്യമന്ത്രാലയം. രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിദിന കൊവിഡ് കണക്ക് ഒരു ലക്ഷത്തിൽ താഴെയായി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.67 ശതമാനത്തിലേക്ക് ചുരുങ്ങി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് അഞ്ച് ശതമാനത്തില്‍ താഴെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് വരുന്നത്.

പ്രതിദിനം 100 ൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ജില്ലകളുടെ എണ്ണത്തിലും കാര്യമായ കുറവുണ്ട്. മേയ് ആദ്യവാരം 531 ജില്ലകൾ ഈ പരിധിയിൽ വന്നിരുന്നെങ്കിൽ ഇപ്പോഴത് 209 ജില്ലകളായി. കോവിഡ് പാരമ്യത്തിലെത്തിയ മേയ് ആദ്യവാരം ചികിത്സയിലുണ്ടായിരുന്ന രോഗികളുടെ എണ്ണത്തിൽ നിന്ന് 65% വരെ കുറവുണ്ട്. നിലവിൽ 13.03 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. പ്രതിവാര കോവിഡ് സ്ഥിരീകരണ നിരക്കും കഴിഞ്ഞ 5 ആഴ്ചയ്ക്കിടെ 70% വരെ കുറഞ്ഞു. ഇതേസമയം, രാജ്യത്തു വാക്സീൻ എടുത്തവരുടെ എണ്ണം 23.62 കോടിയായി.

Most Popular