Sunday, June 20, 2021
Home News National രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്; 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 1.33 ലക്ഷം...

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്; 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 1.33 ലക്ഷം ആളുകൾക്ക്

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്. 24 മണിക്കൂറിനിടെ 1.33 ലക്ഷം ആളുകൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യമാണ്. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് കടുത്ത ആശങ്കയ്ക്കാണ് വഴി തുറക്കുന്നത്. മിക്ക സംസ്ഥാനങ്ങളിലും ലോക്ക് ഡൗൺ ആണെന്നിരിക്കെയാണ് ഈ വർദ്ധനവ് രേഖപ്പെടുത്തുന്നത് എന്നതാണ് ആരോഗ്യ മന്ത്രാലയത്തെ അടക്കം ആശങ്കയിലാക്കുന്നത്.

മഹാരാഷ്ട്ര, കർണാടക, കേരള, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൊവിഡ് രോഗികളുടെ എണ്ണം കൂടുതലായി റിപോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മഹാരാഷ്ട്രയിൽ 15,169 കേസുകളും കർണാടകയിൽ 16,387 ഉം, കേരളത്തിൽ 19,661 ഉം തമിഴ്‌നാട്ടിൽ 25,317 ഉം ആന്ധ്രയിൽ 12,768 ഉം കേസുകൾ രേഖപ്പെടുത്തിയതായാണ് കണക്ക്. ഡൽഹിയിൽ കഴിഞ്ഞ കുറച്ചുനാളുകൾക്കുശേഷം ഏറ്റവും കുറഞ്ഞ കൊവിഡ് കേസാണുള്ളത്. 576 പുതിയ രോഗികളാണ് ഡൽഹിയിൽ കഴിഞ്ഞ ഒരുദിവസമുണ്ടായത്. അതേസമയം, 103 പേർ കൊവിഡിന് കീഴടങ്ങി മരണപ്പെട്ടു.

17,08,716 പേരാണ് ചികിൽസയിൽ കഴിയുന്നത്. ഇതുവരെ 2,63,82,897 പേർ രോഗമുക്തരായതായി. ഇതിൽ 2,11,750 പേർക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് രോഗമുക്തി ലഭിച്ചതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. അതേസമയം, കൊവിഡ് മരണസംഖ്യയിൽ നേരിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,897 മരണമാണ് റിപോർട്ട് ചെയ്തത്. കഴിഞ്ഞദിവസം 3,207 പേരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആകെ മരണസംഖ്യ 3,38,013 ആയി ഉയർന്നു.

 

 

 

 

 

Most Popular