നെടുമ്പാശേരി: രാജ്യാന്തര വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധന നിരക്കുകളിൽ മാറ്റം വന്നേക്കും. ആര്‍.ടി.പി.സി.ആര്‍, റാപിഡ് പി.സി.ആര്‍ നിരക്കുകളിലാണ് മാറ്റം വരുന്നത്. ഈ മാസം 21 മുതലാണ് പുതിയ നിരക്ക് നിലവില്‍ വരുന്നത്. ആര്‍.ടി.പി.സിആറിന് 500 രൂപയും റാപിഡ് പി.സി.ആറിന് 2490 രൂപയുമാണ് ഈടാക്കുന്നത്. സര്‍ക്കാര്‍ ഇടപെടുന്നതോടെ നിരക്കില്‍ വലിയ കുറവുണ്ടാകും.