ന്യൂയോര്‍ക്ക്: ചൈനയിൽ കോവിഡ് വ്യാപിക്കുന്നതിന് പിന്നാലെ അമേരിക്കയിലും യൂറോപ്പിലും വീണ്ടും കോവിഡ് പടരുന്നതായി റിപ്പോർട്ടുകൾ. വൈറസിന്റെ വീണ്ടുമുള്ള വ്യാപനത്തെ ആശങ്കയോടെയാണ് ലോകരാജ്യങ്ങൾ നോക്കികാണുന്നത്. ഒമൈക്രോണ്‍ വ്യാപനത്തിലുള്ള കാലതാമസം, ബിഎ 2 വകഭേദത്തിന്റെ വ്യാപനം, കോവിഡ് നിയന്ത്രണങ്ങളിലെ അലംഭാവം എന്നിവയെല്ലാമാണ് ഇപ്പോള്‍ ചൈനയിലും അമേരിക്കയിലും കേസുകളുടെ വര്‍ദ്ധനവിന് കാരണമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
യുകെയിലും ജര്‍മ്മനിയിലും ഒമൈക്രോണിന്റെ വകഭേദമായ ബിഎ 2 ആണ് പുതിയ കേസുകളില്‍ കാണപ്പെടുന്നത്. ഇവിടങ്ങളില്‍ 50 ശതമാനം കേസുകള്‍ക്കും കാരണമാകുന്നത് ബിഎ 2 വകഭേദമാണ്.
ചൈനയിലും കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏകദേശം മൂന്ന് കോടി ജനങ്ങളാണ് ചൈനയില്‍ ലോക്ക്ഡൗണിലായിരിക്കുന്നത്.