Saturday, September 25, 2021
Home News Kerala കോവിഡ് വ്യാപനം: ജെഇഇ മെയിന്‍ പരീക്ഷ മാറ്റി; സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളും പരീക്ഷ നീട്ടി

കോവിഡ് വ്യാപനം: ജെഇഇ മെയിന്‍ പരീക്ഷ മാറ്റി; സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളും പരീക്ഷ നീട്ടി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഏപ്രിലില്‍ നടത്താനിരുന്ന ജെഇഇ മെയിന്‍ പരീക്ഷ മാറ്റിവെച്ചു. ഏപ്രില്‍ 27,28,29,30 തീയതികളില്‍ നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവെച്ചത്. പുതിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്നും പരീക്ഷയുടെ 15 ദിവസം മുമ്പെങ്കിലും തീയതി പ്രഖ്യാപിക്കുമെന്നും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. നേരത്തെ കോവിഡ് വ്യാപനം കണക്കിലെടുത്ത് സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കുകയും 12ാം ക്ലാസ് പരീക്ഷ മാറ്റിവെയ്ക്കുകയും ചെയ്തിരുന്നു.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തിലെ വിവിധ സര്‍വകലാശാലകള്‍ നടത്തുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. കാലിക്കറ്റ്, എംജി, കണ്ണൂര്‍, ആരോഗ്യ, മലയാള, സാങ്കേതിക സര്‍വകലാശാലകള്‍ നാളെ മുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി അറിയിച്ചു. പുതുക്കിയ പരീക്ഷാ തിയതി പിന്നീട് അറിയിക്കും. പരീക്ഷകള്‍ മാറ്റിവെക്കാന്‍ എല്ലാ വൈസ് ചാന്‍സലര്‍മാരോടും ഞായറാഴ്ച ഗവര്‍ണര്‍ നിര്‍ദേശിച്ചതിന് പിന്നാലെയാണ് വിവിധ സര്‍വകലാശാലകള്‍ പരീക്ഷ മാറ്റാന്‍ തീരുമാനിച്ചത്.

 

Most Popular