Sunday, August 1, 2021
Home News National കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് റോഡില്‍ ഉപേക്ഷിച്ച അമ്മ മരിച്ചു; മകനെതിരേ കേസ്

കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് റോഡില്‍ ഉപേക്ഷിച്ച അമ്മ മരിച്ചു; മകനെതിരേ കേസ്

കാണ്‍പുര്‍: കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മകന്‍ വഴിയില്‍ ഉപേക്ഷിച്ച അമ്മ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. സഹോദരിയുടെ വീടിനു സമീപമാണ് ഉപേക്ഷിച്ചതെങ്കിലും അമ്മയെ സ്വീകരിക്കാന്‍ സഹോദരിയും തയാറായിരുന്നില്ല. മകനെതിരേ കേസെടുത്തതായി പോലിസ് അറിയിച്ചു.

കാണ്‍പുര്‍ കന്റോണ്‍മെന്റ് സ്വദേശിയായ വിശാലാണ് കഴിഞ്ഞ ദിവസം അമ്മയെ റോഡില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് അമ്മയ്ക്ക് കടുത്ത ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. ആരോഗ്യസ്ഥിതി വഷളായതോടെ ഇയാള്‍ അമ്മയുമായി ചക്കേരി മേഖലയിലെത്തി. തുടര്‍ന്ന് സഹോദരിയുടെ വീടിന് മുന്നിലുള്ള റോഡിന് സമീപം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

നാട്ടുകാര്‍ സ്ത്രീയുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ഈ ദൃശ്യങ്ങള്‍ കണ്ടെത്തിയ പോലിസാണ് ആംബുലന്‍സ് വിളിച്ച് സ്ത്രീയെ ആശുപത്രിയില്‍ എത്തിച്ചത്.
ALSO WATCH

 

Most Popular