Monday, June 21, 2021
Home Ediotrs Pick മാസ്‌ക്കും ഗ്ലൗസുമില്ലാതെ ചേരിയിലെ കുട്ടികള്‍ കോവിഡ് പരിശോധനാ സ്റ്റിക്കുകള്‍ പാക്ക് ചെയ്യുന്നു; വീഡിയോ വൈറലായതോടെ കേസെടുത്ത്...

മാസ്‌ക്കും ഗ്ലൗസുമില്ലാതെ ചേരിയിലെ കുട്ടികള്‍ കോവിഡ് പരിശോധനാ സ്റ്റിക്കുകള്‍ പാക്ക് ചെയ്യുന്നു; വീഡിയോ വൈറലായതോടെ കേസെടുത്ത് പോലിസ് (വീഡിയോ)

മുംബൈ: കോവിഡ് രോഗപരിശോധനയ്ക്കായി മൂക്കില്‍ നിന്നും തൊണ്ടയില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്ന സ്വാബ് സ്റ്റിക്ക് പാക്ക് ചെയ്യുന്നത് അത്യന്തം വൃത്തിഹീനമായി അന്തരീക്ഷത്തില്‍. മഹാരാഷ്ട്രയില്‍ താനെയിലുള്ള ചേരിയിലാണ് സംഭവം. സ്വാബ് സ്റ്റിക്കുകള്‍ തെരുവില്‍ വൃത്തിഹീനമായി പായ്ക്ക് ചെയ്ത സംഭവത്തില്‍ ഒരാള്‍ക്കെതിരെ കേസെടുത്തു. സ്വാബ് സ്റ്റിക്കുകള്‍ ഇങ്ങനെ പായ്ക്ക് ചെയ്യുന്നതിന്റെ വിഡിയോ വാട്‌സ്ആപ്പില്‍ വൈറലായിരുന്നു. ഇതേത്തുടര്‍ന്നാണ് വിതരണക്കാരനെതിരെ കേസ് എടുത്തത്. മൂക്കില്‍നിന്നും തൊണ്ടയില്‍നിന്നും ഈ സ്റ്റിക്കുകള്‍ ഉപയോഗിച്ചാണ് സ്വാബ് എടുക്കുന്നത്.


ഉല്ലാസ്‌നഗറിലെ സന്ത് ധ്യാനേശ്വര്‍ നഗറിലെ തെരുവില്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഇവ പായ്ക്ക് ചെയ്യുന്ന വിഡിയോ ഈയാഴ്ചയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇതേത്തുടര്‍ന്ന് ഫൂഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും പാദേശിക ഭരണകൂടവും പോലിസും ബുധനാഴ്ച സ്ഥലത്തെത്തി ഇവ കണ്ടെടുത്തു.

പ്രദേശത്തുള്ളവരെ ഇവ പായ്ക്ക് ചെയ്യാനായി ഏല്‍പ്പിച്ച വിതരണക്കാരനെതിരെയാണ് കേസ്. സ്ത്രീകളും കുട്ടികളും കൈയുറയോ മാസ്‌കുകളോ ഇല്ലാതെ തറയിലിരുന്ന സ്വാബ് സ്റ്റിക്കുകള്‍ പായ്ക്ക് ചെയ്യുന്ന വിഡിയോയാണ് പ്രചരിച്ചത്. തറയില്‍ വിരിച്ചിരിക്കുന്ന ചവിട്ടികളിലും മറ്റും ചില സ്വാബ് സ്റ്റിക്കുകള്‍ വീണു കിടന്നിരുന്നു. ഭൂരിഭാഗവും ചെറിയ കുട്ടികളാണ് ഇവ പാക്ക് ചെയ്തിരുന്നത്.

പ്ലാസ്റ്റിക് പായ്ക്കറ്റുകളില്‍ 1000 സ്വാബ് സ്റ്റിക്കുകള്‍ നിറച്ചാല്‍ 20 രൂപയാണ് ഈ സ്ത്രീകള്‍ക്ക് ലഭിക്കുക. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

 

Most Popular