Thursday, July 29, 2021
Home News National ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് ഫലം നെഗറ്റീവ് ആയാലും പിസിആര്‍ പരിശോധന നിര്‍ബന്ധമെന്ന് കേന്ദ്രം

ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് ഫലം നെഗറ്റീവ് ആയാലും പിസിആര്‍ പരിശോധന നിര്‍ബന്ധമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് രോഗലക്ഷണമുള്ളവര്‍ക്ക് പിസിആര്‍ പരിശോധന നിര്‍ബന്ധമെന്ന് കേന്ദ്രം. ആന്റിജന്‍ പരിശോധനാഫലം നെഗറ്റrവ് ആയാലും പിസിആര്‍ ടെസ്റ്റ് നടത്തണമെന്നാണ് നിര്‍ദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തയച്ചു.

അതേ സമയം ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകള്‍ ഒരു ലക്ഷത്തിനടുത്ത് എത്തി. 24 മണിക്കൂറിനിടെ 95,735 പേര്‍ക്ക് രോഗം ബാധിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 44,65,863 ആയി ഉയര്‍ന്നു. മരണസംഖ്യ 75,000 കടന്നു. ഇന്നലെ മാത്രം 1,172 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 9,19,018 പേരാണ് ചികില്‍സയില്‍. 24 മണിക്കൂറിനിടെ 72,939 പേര്‍ക്ക് രോഗം ഭേദമായതോടെ ആകെ രോഗമുക്തരുടെ എണ്ണം 34,71,783 ആയും ഉയര്‍ന്നു. രോഗമുക്തി നിരക്ക് 77.77 ശതമാനമാണ്.

Most Popular