Monday, November 29, 2021
HomeNewsNationalഇന്ത്യയില്‍ പുതിയ കോവിഡ് കേസുകള്‍ ആറ് മാസത്തെ ഏറ്റവും കുറഞ്ഞ നിലയില്‍

ഇന്ത്യയില്‍ പുതിയ കോവിഡ് കേസുകള്‍ ആറ് മാസത്തെ ഏറ്റവും കുറഞ്ഞ നിലയില്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്ത പുതിയ കോവിഡ് കേസുകള്‍ ആറു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍. ഞായറാഴ്ച അവസാനിച്ച ആഴ്ചയില്‍ പുതിയ കോവിഡ് കേസുകളുടെ എണ്ണത്തില്‍ 15 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.

ആഴ്ച്ച തോറുമുള്ള പോസിറ്റിവിറ്റി നിരക്ക് 2.04 ശതമാനത്തില്‍ തുടരുകയാണ്. കഴിഞ്ഞ 84 ദിവസമായി മൂന്നില്‍ താഴെയാണ് പോസിറ്റിവിറ്റി നിരക്ക്. 97.68 ശതമാനമാണ് നിലവില്‍ രാജ്യത്തെ രോഗമുക്തി നിരക്ക്. തുടര്‍ച്ചയായ 84 ദിവസങ്ങളായി 50,000-ല്‍ താഴെയാണ് രാജ്യത്ത് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ രോഗികള്‍. ഇതില്‍ ഭൂരിഭാഗവും കേരളത്തിലാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 30,773 പുതിയ കേസുകളും 309 മരണവുമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 3,32,158 ആക്ടീവ് കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്.

Most Popular