Saturday, June 19, 2021
Home News National കോവിഡ് പരിശോധന ഇനി സ്വയം നടത്താം; കോവിസെൽഫ് കിറ്റ് ഉടൻ വിപണിയിലെത്തും

കോവിഡ് പരിശോധന ഇനി സ്വയം നടത്താം; കോവിസെൽഫ് കിറ്റ് ഉടൻ വിപണിയിലെത്തും

മുംബൈ: കോവിഡ് പരിശോധന ഇനി സ്വയം നടത്താം. കോവിഡ് പരിശോധന സ്വയം നടത്താനുള്ള മൈലാബിന്റെ ‘കോവിസെല്‍ഫ്’ കിറ്റ് രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ വിപണിയിലെത്തും. മൈലാബ് ഡിസ്കവറി സൊല്യൂഷന്‍സ് ആണ് ഇക്കാര്യം അറിയിച്ചത്. കിറ്റ് ഉപയോഗിച്ച്‌ നടത്തുന്ന റാപ്പിഡ് ആന്റിജന്‍ പരിശോധനയുടെ ഫലം 15 മിനിറ്റില്‍ അറിയാം. 250 രൂപ വിലയുള്ളതാണ് ഈ സ്വയം പരിശോധന കിറ്റ്.

സര്‍ക്കാരിന്റെ ഇ-മാര്‍ക്കറ്റിങ് സൈറ്റിലും ഫ്ലിപ്കാര്‍ട്ടിലും കോവിസെല്‍ഫ് കിറ്റ് ലഭിക്കുമെന്ന് കമ്ബനി അറിയിച്ചു. ഒരു ട്യൂബ്, മൂക്കില്‍നിന്ന് സാംപിള്‍ എടുക്കാന്‍ അണുനശീകരണം നടത്തിയ ചെറിയ തണ്ട്, ടെസ്റ്റ് കാര്‍ഡ്, ഇവയൊക്കെ സുരക്ഷിതമായി കളയാനുള്ള ബാഗ് എന്നിവയാണ് കിറ്റിലുണ്ടാവുക.

Most Popular