Sunday, September 19, 2021
Home News National കോവിഷീല്‍ഡ് സൂപ്പറാണ്; 93% രോഗസാധ്യതയും 98% മരണസാധ്യതയും തടയും

കോവിഷീല്‍ഡ് സൂപ്പറാണ്; 93% രോഗസാധ്യതയും 98% മരണസാധ്യതയും തടയും

ന്യൂഡല്‍ഹി: ഇന്ത്യയുടെ കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡ് രോഗം വരാനുള്ള സാധ്യത 93 ശതമാനവും മരണസാധ്യത 98 ശതമാനവും കുറയ്ക്കുമെന്ന് പഠനം. ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ സര്‍വീസ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

കോവിഷീല്‍ഡ് എടുത്ത 15.95 ലക്ഷത്തോളം ആരോഗ്യപ്രവര്‍ത്തകരെയും കോവിഡ് മുന്‍നിരപോരാളികളെയും ആസ്പദമാക്കി നടത്തിയ പഠനമാണ് ഈ നിഗമനത്തില്‍ എത്തിയത്. ഇവരില്‍ പുതിയ രോഗബാധയ്ക്കുള്ള സാധ്യത 93 ശതമാനം കുറവാണെന്നും മരണ സാധ്യത 98 ശതമാനം കുറവാണെന്നും കണ്ടെത്തി. കോവിഡ് വാക്‌സിനെ കുറിച്ച് ലോകത്ത് നടന്നിട്ടുള്ള ഏറ്റവും വലിയ പഠനമാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

15.95 ലക്ഷം പേരില്‍ 82 ശതമാനം രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരില്‍ ഏഴുപേര്‍ മാത്രമാണ് മരിച്ചതെന്നും പഠനം വ്യക്തമാക്കുന്നു. ഓക്‌സ്ഫഡ് ആസ്ട്രസെനക വാക്‌സിന്റെ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി ഇന്ത്യ നിര്‍മിക്കുന്ന വാക്‌സിനാണ് കോവിഷീല്‍ഡ്.
ALSO WATCH

 

Most Popular