Sunday, June 20, 2021
Home News National കര്‍ണാടകയില്‍ ഗോവധം നിരോധിച്ചു; പശുവിനെ കൊന്നാല്‍ എഴുവര്‍ഷം വരെ തടവ്

കര്‍ണാടകയില്‍ ഗോവധം നിരോധിച്ചു; പശുവിനെ കൊന്നാല്‍ എഴുവര്‍ഷം വരെ തടവ്

ബംഗളൂരു: കര്‍ണാടകയില്‍ ഗോവധ നിരോധന ബില്‍ നിയമസഭ പാസാക്കി. പശുവിനെ കൊന്നാല്‍ മൂന്നുമുതല്‍ ഏഴുവര്‍ഷംവരെ തടവും പിഴയുമാണ് ശിക്ഷ. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി. നമ്മുടെ മാതാവായ പശുക്കളെ കശാപ്പ് ചെയ്യാന്‍ സമ്മതിക്കില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചവാന്‍ പറഞ്ഞു.

ഗുജറാത്ത്, യുപി എന്നിവിടങ്ങളില്‍ നേരത്തേ നിയമം നടപ്പാക്കിയിരുന്നു. അതേ സമയം, സര്‍ക്കാരിന്റെ പരാജയങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കുന്നതിനു വേണ്ടിയാണ് ‘ലൗ ജിഹാദ്’, ‘ഗോവധം’ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പശുക്കളെ കശാപ്പ് ചെയ്യുന്നതില്‍ ബിജെപിക്ക് വ്യക്തമായ നിലപാടില്ല. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ബീഫിന്റെ കയറ്റുമതി ഇരട്ടിയായെന്നും ഇതു ചെയ്യുന്ന പലരും ബിജെപി നേതാക്കള്‍ ആണെന്നും മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ ആരോപിച്ചു.


Most Popular