X
അംപന്‍ ബംഗാള്‍ തീരത്തെത്തി; വീശിയടിക്കുന്നത് 165 കിലോമീറ്റര്‍ വേഗത്തില്‍

അംപന്‍ ബംഗാള്‍ തീരത്തെത്തി; വീശിയടിക്കുന്നത് 165 കിലോമീറ്റര്‍ വേഗത്തില്‍

personmtp rafeek access_timeWednesday May 20, 2020
HIGHLIGHTS
സൂപ്പര്‍ സൈക്ലോണായി മാറിയ അംപന്‍ ചുഴലിക്കാറ്റ് ബംഗാള്‍ തീരം തൊട്ടു.

ഭുവനേശ്വര്‍: സൂപ്പര്‍ സൈക്ലോണായി മാറിയ അംപന്‍ ചുഴലിക്കാറ്റ് ബംഗാള്‍ തീരം തൊട്ടു. 155 മുതല്‍ 165 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. ബംഗാളിലും ഒഡീഷയിലും കനത്ത മഴയാണ്. രണ്ടരയോടെതന്നെ കാറ്റ് ബംഗാള്‍ തീരത്തു വീശിയടിച്ചു തുടങ്ങിയിരുന്നു.

ചുഴലിക്കാറ്റ് പൂര്‍ണമായി കരയിലേക്കു പ്രവേശിക്കാന്‍ നാലു മണിക്കൂറോളമെടുക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. അതേസമയം, കൊല്‍ക്കത്ത നഗരത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. മുന്‍ കരുതലിന്റെ ഭാഗമായി ബംഗാളില്‍ നിന്ന് 5 ലക്ഷം പേരെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി. ഒഡീഷയില്‍ ഇപ്പോള്‍ തന്നെ അംപന്‍ വന്‍ നാശനഷ്ടമുണ്ടാക്കി കഴിഞ്ഞു.

ബംഗാളില്‍ 57 യൂനിറ്റ് ദുരന്ത നിവാരണ സേനയെയാണ് നിയോഗിച്ചിട്ടുള്ളത്. ഇവര്‍ ഒഡീഷ, ബംഗാള്‍ തീരങ്ങളില്‍ നിന്ന് ആളുകളെ എല്ലാം ഒഴിപ്പിച്ചു. ഏത് തരത്തിലുള്ള രക്ഷാപ്രവര്‍ത്തനത്തിനും സേനകള്‍ സജ്ജമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വ്യക്തമാക്കി. ആഭ്യന്തര മന്ത്രി അമിത് ഷാ ബംഗാള്‍, ഒഡീഷ മുഖ്യമന്ത്രിമാരുമായി ഫോണില്‍ സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

Cyclone Amphan Slams Into Bengal, 120 Kmph Winds Expected In Kolkata


 

SHARE :
folder_openTags
content_copyCategory