ജയ്പൂർ: ആട് മോഷ്ടാവെന്ന് ആരോപിച്ച് ദലിത് യുവാവിനെ ക്രൂരമായി മർദിച്ച കേസിൽ 15 പേരെ അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ബിൽവാര ജില്ലയിൽ ദിവസങ്ങൾക്ക് മുമ്പാണ് സംഭവം. മോഷ്ടാവെന്ന് ആരോപിച്ച് യുവാവിനെ ക്രൂരമായി മർദിക്കുകയും അപമാനിക്കുകയുമായിരുന്നു. സംഭവത്തിെന്റ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് അറസ്റ്റ്.
യുവാവിനെ ഗ്രാമവാസികൾ മർദിച്ചശേഷം മരത്തിൽ കെട്ടിയിടുകയായിരുന്നു. കെട്ടിയിട്ടതിന് ശേഷവും വടികൊണ്ട് ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.