മാറ്റിവച്ച സിബിഎസ്ഇ പരീക്ഷകളുടെ തിയ്യതി തിങ്കളാഴ്ച്ച പ്രഖ്യാപിക്കും

cbse exam

ദോഹ: 10, 12 ക്ലാസുകളില്‍ ബാക്കിയുള്ള സിബിഎസ്ഇ പരീക്ഷകളുടെ തിയ്യതി തിങ്കളാഴ്ച്ച പ്രഖ്യാപിക്കും. ഇന്ന് വൈകുന്നേരം 5 മണിക്ക് പ്രഖ്യാപിക്കുമെന്നായിരുന്നു കേന്ദ്ര കാബിനറ്റ് മന്ത്രി ഡോ. രമേഷ് പൊക്രിയാല്‍ ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.

മാര്‍ച്ച് മാസത്തില്‍ നടക്കേണ്ട സിബിഎസ്ഇയുടെ ചില പരീക്ഷകള്‍ കൊറോണ വ്യാപനത്തെ തുടര്‍ന്നാണ് അനിശ്ചിതമായി നീണ്ടത്.

വിദേശരാജ്യങ്ങളില്‍ പരീക്ഷയില്ല

ഖത്തര്‍ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ ബാക്കിയുള്ള പരീക്ഷകള്‍ റദ്ദാക്കുന്നതായി നേരത്തേ സിബിഎസ്ഇ അറിയിച്ചിരുന്നു. വിദേശരാജ്യങ്ങളില്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ ഇനി നടക്കാനുളള പരീക്ഷകള്‍ നടത്താതെ തന്നെ ഫലം പ്രഖ്യാപിക്കും. പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് സോഷ്യല്‍ സ്റ്റഡീസ് പരീക്ഷ മാത്രമാണ് ബാക്കിയുളളത്. പന്ത്രണ്ടാം ക്ലാസിന് വിദ്യാര്‍ത്ഥികള്‍ തിരഞ്ഞെടുത്ത വിഷയം അനുസരിച്ച് രണ്ടും മൂന്നും ഓപ്ഷനുകളിലുളള പരീക്ഷകളാണ് നടക്കാനുളളത്. ഖത്തറിലെ മുഴുവന്‍ ഇന്ത്യന്‍ സ്‌കൂളുകളും സിബിഎസ്ഇ സിലബസാണ് പിന്തുടരുന്നത്.

ജൂണ്‍ 1നും 15നും ഇടയില്‍ 30 പരീക്ഷകളാണ് ഇ്ന്ത്യയില്‍ നടക്കുക. ഇതിന്റെ വിശദാംശങ്ങളാണ് തിങ്കളാഴ്ച്ച പ്രഖ്യാപിക്കുക.

Dates of pending CBSE exams to be announced on monday