Wednesday, June 23, 2021
Home News National കോവിഡ് ബാധിച്ചു മരിച്ച പിതാവിന്റെ ചിതയിലേക്ക് ചാടി മകള്‍

കോവിഡ് ബാധിച്ചു മരിച്ച പിതാവിന്റെ ചിതയിലേക്ക് ചാടി മകള്‍

ബാര്‍മര്‍: കോവിഡ് ബാധിച്ച് മരിച്ച പിതാവിന്റെ ചിതയിലേക്ക് ചാടിയ മകള്‍ക്ക് ഗുരുത പരിക്ക്. രാജസ്ഥാനിലെ ബാര്‍മെര്‍ ജില്ലയിലാണ് സംഭവം. പിതാവ് ദാമോദറിന്റെ ശവസംസ്‌കാരം നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി മകള്‍ ചന്ദ്ര ഷര്‍ദ ചിതയിലേക്ക് എടുത്തുചാടിയത്. പെട്ടെന്നു തന്നെ ചുറ്റും നിന്നവര്‍ ചന്ദ്രയെ ചിതയില്‍നിന്ന് വലിച്ചു പുറത്തെടുത്തെങ്കിലും 70 ശതമാനത്തോളം പൊള്ളലേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചൊവ്വാഴ്ചയാണ് ദാമോദര്‍ ഷര്‍ദ (73) കോവിഡ് ബാധിച്ച് മരിച്ചത്. ദാമോദറിന്റെ മൂന്നു മക്കളില്‍ ഇളയവളാണ് ചന്ദ്ര. അമ്മ നേരത്തേ മരിച്ചിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ചന്ദ്രയെ ജോദ്പൂരിലെ ആശുപത്രിയിലേക്കു മാറ്റി. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദാമോദറിനെ ഞായറാഴ്ചയാണ് ബാര്‍മെറിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നായിരുന്നു മരണം.
ALSO WATCH

Most Popular