Monday, October 25, 2021
HomeNewsNationalപെണ്‍കുട്ടിയുടെ മൃതദേഹം കാറില്‍ നിന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

പെണ്‍കുട്ടിയുടെ മൃതദേഹം കാറില്‍ നിന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കൊയമ്പത്തൂര്‍: കോയമ്പത്തൂര്‍ നഗരമധ്യത്തിലെ റോഡില്‍ യുവതിയുടെ മൃതദേഹം കാറില്‍ നിന്ന് വലിച്ചെറിഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്ക് കോയമ്പത്തൂര്‍ അവിനാശി റോഡിന് സമീപം ചിന്നയം പാളയത്താണ് സംഭവം.

ഓടുന്ന കാറില്‍ നിന്ന് പെണ്‍കുട്ടിയുടെ ശരീരം പുറത്തേക്ക് വലിച്ചെറിയുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ ദേഹത്ത് ഗുരുതര പരിക്കുകള്‍ ഉള്ളതായി പോലിസ് അറിയിച്ചു. ആരാണ് മരിച്ചതെന്ന് ഇത് വരെ തിരിച്ചറിയാന്‍ ആയിട്ടില്ല. ദൃശ്യത്തിലെ കാറിനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

ഇപ്പോള്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലാണ് മൃതദേഹം.
പീളമേട് പൊലീസിനാണ് കേസിന്റെ അന്വേഷണ ചുമതല.

Most Popular