Friday, May 14, 2021
Home News National 2021 ലെ ഹജ്ജ് യാത്രയ്ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം നീട്ടി; ജനുവരി 10 വരെ അപേക്ഷിക്കാം

2021 ലെ ഹജ്ജ് യാത്രയ്ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം നീട്ടി; ജനുവരി 10 വരെ അപേക്ഷിക്കാം

2021ലെ ഹജ്ജ് യാത്രയ്ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം നീട്ടി. അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി ജനുവരി 10 വരെയാണ് നീട്ടിയിരിക്കുന്നത്. ഡിസംബര്‍ പത്തായിരുന്നു നേരത്തെ ഹജ്ജിനപേക്ഷിക്കാനുള്ള അവസാന തീയതിയായി നിശ്ചയിച്ചിരുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ഹജ്ജ് യാത്രയ്ക്കുള്ള നിബന്ധനകള്‍ കര്‍ശനമാകുകയും അപേക്ഷകര്‍ കുറയുകയും ചെയ്ത സാഹചര്യത്തിലാണ് അപേക്ഷാ തീയതി നീട്ടുന്നത്. അതോടൊപ്പം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അപേക്ഷകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുമുണ്ടായി. ഇതോടെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി ഒരുമാസം കൂടി കൂട്ടിനല്‍കി കേന്ദ്ര ഹജ്ജ് മന്ത്രാലയം പുതിയ സര്‍ക്കുലര്‍ ഇറക്കിയത്.

Most Popular